ഇപ്പോൾ മലയാളികളും ഏറെ ആഘോഷിക്കുന്ന ഒരു ഷോ തന്നെയാണ് ബിഗ്ബോസ്.മുമ്പ് മറ്റുഭാഷകളിലായിരുന്നു. എല്ലാവർക്കും ഈ ഒരു ഗൈമിനോടും ഈ ഒരു ഷോ യോടും അഡിക്ഷൻ. എന്നാൽ കഴിഞ്ഞ നാല് സീസണുകളിലായി മലയാളികളും ബിബിഗ്ബോസിന്റെ പിന്നാലെയാണ് എന്ന് തന്നെ പറയാം.
കുശുമ്പും കുഞ്ഞായ്മയും തല്ലും സൗഹദവും കരച്ചിലും പ്രണയവും ഒക്കെയായി ബിഗ്ബോസ് എപ്പോഴും മിനിസ്ക്രീൻ പ്രേക്ഷകരെ മനസ്സ് കീഴ്പെടുത്താറുണ്ട്. എന്നാൽ സീസൺ ഫോറിന് വേണ്ടി കാത്തിരിക്കുന്ന മത്സരാത്ഥികൾക്കിടയിലും അതുപോലെതന്നെ ആരാധകർക്കിടയിലുമായി ഒരു സന്തോഷ വാർത്തയാണ് പുറത്തു വരുന്നത്. ഇപ്പോൾ പുത്തൻ ലോഗോ പുറത്തു വിട്ടാണ് ബിഗ്ബോസ് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിലൂടെ പുറത്ത് വന്നത്. മാർച്ച് 27 -2022 -ന് തന്നെ ബിഗ്ബോസ് തുടങ്ങുമെന്നാണ് അറിയാൻ കഴിയുന്ന വാർത്തകൾ.
ലോഗോ ഇന്ന് പുറത്തുവരുമെന്ന് പറഞ്ഞയുടനെത്തന്നെ ഇന്നലെ പുറത്തു വന്നിരുന്നു. ഇതിനോടകം തന്നെ വീഡിയോസും ചിത്രങ്ങളുമായി പുതിയ ലോഗോയെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. എന്തായാലും ബിഗ്ബോസിന്റെ ചിത്രീകരണം മാത്രം ഒരു ചെറിയ ചെയ്ഞ്ച് കാണുമെന്നും ചെന്നൈയിൽ നിന്ന് മുംബയിലേക്ക് മാറ്റി എന്നും അപ്പോൾ ആ വീടിന് തന്നെ ചെറിയൊരു വെത്യാസം ഉണ്ടാവുമെന്നാണ് അണിയറ പ്രവർത്തകർ തന്നെ അറിയിച്ചിരിക്കുന്നത്.
ഇന്ത്യയിലെ തന്നെ ടോപ് റൈറ്റർ no.1 ഷോയാണ് ബിഗ്ബോസ്. പല ഭാഷകളിലായാണ് ബിഗ്ബോസ് ടെലികാസ്റ് ചെയ്യുന്നത്.ഇവിടെ ഫെയ്മസ് ആയവരും അല്ലാത്തവരും സോഷ്യൽമീഡിയ ഇഷ്ടമുള്ളവരും സീരിയൽ സിനിമ ആരാധകരും പ്രേക്ഷകരും എല്ലാം തന്നെ ഇവിടേക്ക് എത്താറുണ്ട്. ആദ്യം കുറച്ച് കണ്ടസ്റ്റൻസുമായി തുടങ്ങി പിന്നീട് കുറച്ചു ദിവസം ആ വീട് പൂട്ടിയിട്ട് അതിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ ക്യാമറയിൽ പകർത്തി ആരാധകരുമായി പങ്കുവെക്കുന്ന ഒരു ഷോ തന്നെയാണ് ബിഗ്ബോസ്.
എന്തായാലും ബിഗ്ബോസിന് കേരളത്തിൽ റീച് കിട്ടുവാൻ വലിയ താമസമൊന്നും വേണ്ടിവന്നില്ല. ആദ്യത്തെ സീസണിൽ തന്നെ ശ്രീനിഷിന്റെയും പേർളിയുടേയും ഒരു പ്രണയ മോടിയോട് കൂടി തന്നെയാണ് ഇപ്പോഴും ബിഗ്ബോസ് ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത്. ബിഗ്ബോസ് പലർക്കും പലസൗഹൃദമാണ് നൽകിയതെന്ന് പലരും തന്നെ ഇവിടെ തുറന്ന് പറഞ്ഞിട്ടുമുണ്ട്.
എന്നാൽ ഇവർ തിരിച്ച് ബിഗ്ബോസ് ഒക്കെ കഴിഞ്ഞു വീട്ടിൽ പോവുമ്പോൾ ഈ സൗഹൃദം സൂക്ഷിക്കുന്നുണ്ട്. എന്ന് തന്നെയാണ് ഏറ്റവും വലിയ കാര്യവും. അത്തരത്തിൽ ഒരുപാട് പേര് കഴിഞ്ഞ സീസണിലും ഉണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ വിജയിയായത് നമ്മുടെയെല്ലാം പ്രിയപ്പെട്ട മണികുട്ടനായിരുന്നു. ബിഗ്ബോസിന്റെ രാജാവ് എന്നുതന്നെയാണ് മണികുട്ടനെ വിളിച്ചുകൊണ്ടിരുന്നത്. അത്രയും നാൾ പ്രേക്ഷക സ്വീകാര്യത ഇല്ലാതിരിന്നിട്ട് പെട്ടെന്ന് പ്രേക്ഷക സ്വീകാര്യത ലഭിച്ച ഒരാൾകൂടിയാണ് മണിക്കുട്ടൻ അതിന് ഇതിൻറെ പ്രത്യേകതയാണ് ഇതിലെ ഓരോ ടാസ്ക്കുകളും.