മമ്മൂക്കയെപ്പോലും ഞെട്ടിച്ച് വിക്രമിൻ്റെ മാസ് എൻട്രി

ആരാധകരെ ആവേശം കൊള്ളിച്ച ഫസ്റ്റ് ലുക്കിനും മോശൻ പോസ്റ്ററിനും ശേഷം മമ്മൂട്ടിച്ചിത്രം CBI 5 THE BRAIN പ്രേക്ഷകർ കാത്തിരിക്കുന്ന മറ്റൊരു ആവേശ കാഴ്ചയുമായി എത്തി. സേതുരാമയ്യർ CBI സീരിസിലെ നിറസാന്നിധ്യമായിരുന്ന ജഗതി ശ്രീകുമാർ CBI 5 -ൽ അഭിനയിക്കാൻ സിനിമ സെറ്റിലേക്ക് എത്തിയതിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

CBI സിനിമകളിൽ ജഗതി അവതരിപ്പിച്ചു വരുന്ന ഓഫീസർ വിക്രം ജനപ്രീതിയിൽ ഏറെ മുന്നിലായിരുന്നു. തമാശയും ഗൗരവവും ഇടകലർത്തി സന്നർഭത്തിന് അനുസരിച് പെരുമാറുന്ന തന്ത്രശാലിയായ ഒരു കുറ്റാന്വേഷകനായി ജഗതി ശ്രീകുമാർ സേതുരാമയ്യർ സിബിഐ സിനിമകളിൽ എല്ലാം തിളങ്ങി.

ഇപ്പോൾ പഴയ വിക്രമായി മേക്കോവർ ചെയ്ത് മമ്മൂട്ടിക്കും സംവിധയകൻ K മധുവിനും മറ്റ് ക്രൂ മെമ്പേഴ്സിനും ഒപ്പം ഫോട്ടോക്ക് പോസ് ചെയ്ത ജഗതി ശ്രീ കുമാർ അദ്ദേഹത്തിന്റെ സുവർണ്ണ കാലഘട്ടത്തെ വീണ്ടും പ്രേക്ഷക മനസ്സിലേക്കെത്തിച്ചു.

2012 മാർച്ച് 10 -ന് മലപ്പുറം വള്ളുവമ്പുറത്തു വെച്ചുണ്ടായ ഒരു റോഡപകടത്തിലാണ് ഗുരുതര പരിക്ക് പറ്റി ജഗതി ശ്രീ കുമാർ ആശുപത്രിയിലായത്. ജീവൻ നിലനിർത്താനായെൻകിലും ശാരീരിക അവശതകൾ വിട്ടുമാറാതെ അദ്ദേഹം വർഷങ്ങളായി വീൽചെയറിലാണ്.
എങ്കിലും സിനിമ അഭിനയരംഗത്തേക്ക് സചീവമായി തിരിച്ചെത്തുന്ന ജഗതി ശ്രീ കുമാറിന് ആയിരങ്ങളാണ് സോഷ്യൽമീഡിയ വഴി ആശംസകളർപ്പിക്കുന്നത്.

CBI അഞ്ചാംഭാഗം വരുന്നു എന്ന പ്രഖ്യാപനം പൊതു ഇടത്തിലേക്ക് എത്തിയ നാൾ മുതൽ ജഗതിയും ചിത്രത്തിലുണ്ടാവുമോ എന്ന ചോദ്യങ്ങൾ നിരന്തരം വന്നുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ അതിനെല്ലാം വിരാമമിട്ടാണ് ജഗതിയുടെ തിരിച്ചു വരവ്.

വിക്രം എന്ന കുറ്റാന്വേഷകനില്ലാതെ അഞ്ചാം പതിപ്പിനെ പറ്റി ആലോജിക്കാൻ പോലും.സാധിക്കില്ല എന്നാണ് അണിയറ പ്രവർത്തകർ മമ്മൂട്ടിക്കൊപ്പം എടുത്ത തീരുമാനം. ജഗതിക്കൊപ്പം മകൻ രാജ്‌കുമാറും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്നാണ് വിവരം. ആശ ശരത്താണ് മമ്മൂട്ടിയുടെ നായികയായി CBI 5 -ൽ എത്തുന്നത്. തിരുവനതപുരം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളിലാണ് ലൊക്കേഷൻ. മമ്മൂട്ടിക്കും ജഗതിക്കുമൊപ്പം മുകേഷ്, രഞ്ജിപണിക്കർ, സൗബിൻ സാഹിർ, സായികുമാർ തുടങ്ങിയ വലിയ ഒരു താരനിരയും അണിനിരക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *