പകുതി ബോധത്തിൽ കിളിപറന്ന് നടന്റെ ഇന്റർവ്യൂ – പിന്നിലെ കളി ഞെട്ടിക്കും

നടൻ ഷൈൻ ടോം ചാക്കോ വൈൽ എന്ന സിനിമയുടെ പ്രമോഷനുമായി സോഷ്യൽമീഡിയയിൽ കൊടുത്ത അഭിമുഖങ്ങളിൽ നടൻറെ ലക്കുകെട്ട പെരുമാറ്റം ഇപ്പോൾ വലിയ വിവാദമായിരിക്കുകയാണ്.
താരം മദ്യപിച് അർധബോധവസ്ഥയിലാണ് ഇന്റർവ്യൂ കൊടുത്തത് എന്നും അല്ല ഷൈൻ ടോം ചാക്കോ മയക്കുമരുന്ന് അടിച്ചിരിക്കുകയാണ് എന്നൊക്കെ പരിഹാസങ്ങൾ അനേകമുണ്ടായി. മദ്യം അല്ലങ്കിൽ മയക്കുമരുന്ന് ഏതായാലും ലഹരി ഉപയോഗിച്ചുള്ള പയറ്റാണ് എങ്കിലേ ഇങ്ങനെ കിളിപറന്ന അവസ്ഥയിലെത്തൂ ഇത്തരത്തിലാണ് പരിഹാസങ്ങൾ.

എന്നാൽ ഇ വിഷയത്തിൽ യാഥാർഥ്യങ്ങൾ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും ഷൈൻ ടോം ചാക്കോയുടെ സുഹൃത്തുമായ മുനീർ മുഹമ്മദുണ്ണി. തല്ലുമാല ഫെയർ ആൻഡ് ലൗലി എന്നീ സിനിമകളിൽ ഷൈൻ ടോം ചാക്കോ ഫൈറ്റ് രംഗങ്ങളിൽ അഭിനയിക്കുമ്പോൾ കാലിന് ഒടിവ് സംഭവിച്ചിരുന്നു.

ശേഷം DR ഒരുമാസത്തെ ബെഡ് റെസ്റ്റും പറഞ്ഞു കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ പൈൻ കില്ലറുകൾ കഴിച്ച് സെഡേഷനിൽ വിശ്രമിക്കുകയായിരുന്ന ഷൈൻ ടോം ചാക്കോയോട് വെയിൽ സിനിമക്ക് വേണ്ടി ഒരു ഇന്റർവ്യൂ കൊടുക്കാൻ സിനിമയുമായി ബന്ധപ്പെട്ടവർ നിർബന്ധിക്കുകയായിരുന്നു. ഒരു അഭിമുഖം എന്നുപറഞ്ഞാണ് നടനെ പിടിച്ചിരുത്തിയത്. പകരം അവിടെ പതിനാറ് അഭിമുഖങ്ങൾ ഉണ്ടായി വേദനയും സെഡേഷൻ മൂലമുള്ള ക്ഷീണവും കാരണം പല ഇന്റർവ്യൂകളും അങ്ങനെ കൈവിട്ട് പോവുകയായിരുന്നു.

ഇതുകണ്ട് പലരും മദ്യമോ മറ്റുലഹരിയോ ഉപയോഗിച്ചാണ് ഷൈൻ ടോം ചാക്കോ അഭിമുഖത്തിൽ പങ്കെടുത്തത് എന്ന നിരവധി പല പരിഹാസങ്ങളും വിമർശനങ്ങളും ട്രോളുകളും പ്രത്യക്ഷപെട്ടു. ഓൺ ലൈൻ സദാചാര പോലീസ് ചമയുന്ന ചിലർ ഇതിനെ തെറ്റായ രീതിയിൽ വഴിതിരിച്ചുവിട്ട് വിവാദങ്ങൾ ഉണ്ടാക്കിയതാണ് ഷൈൻ ടോമുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ സംഭവിച്ച യാഥാർഥ്യം പ്രിയ പ്രേക്ഷകർ തിരിച്ചറിയണം. മുനീർ മുഹമ്മദുണ്ണി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *