കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്കെത്തിയ നടിയാണ് ദിവ്യ ഗോപിനാഥ്. അതിന് മുമ്പ് നാടകങ്ങളിൽ സചീവമായിരുന്നു. പിന്നീട് അയാൾ ശശി, ഇരട്ടജീവിതം,വൈറസ്, ആഭാസം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് നടി വിവാഹിതയായത്. ആഭാസം സിനിമയുടെ സംവിധായകൻ ജുബിത്താണ് നടിയെ താലി ചാർത്തിയത്.
ഇപ്പോഴിതാ തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അദ്ധ്യാപകൻ S സുനിൽകുമാറിനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം നടക്കവേ ഇതേ അദ്യാപകനിൽ നിന്നും തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ച് നടി ദിവ്യ രംഗത്തെത്തിയിരിക്കുകയാണ്.
കഴിഞ്ഞ അദ്ധ്യാപക ദിനത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് വാട്സ്ആപ്പിൽ സന്ദേശം അയച്ചപ്പോഴായിരുന്നു സുനിൽകുമാർ മോശമായരീതിയിൽ തന്നോട് സംസാരിച്ചതെന്ന് നടി ദിവ്യ ഫെയ്‌സ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. വാട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ട് അടക്കം പങ്കുവെച്ചായിരുന്നു ദിവ്യ ഗോപിനാഥിന്റെ കുറിപ്പ്.
അദ്യാപകനിൽനിന്നും അതിക്രമം നേരിട്ട പെൺകുട്ടിക്കൊപ്പം നിലകൊള്ളുന്നു എന്നും എന്തൊക്കെ വന്നാലും തനിക്ക് ഒന്നും സംഭവിക്കാൻ പോവുന്നില്ല എന്ന ആ അദ്ധ്യാപകന്റെ ധൈര്യമാണ് ഇന്ന് ഒരു കൂട്ടം വിദ്യാർഥികൾ ഒരുമിച്ചു നിന്ന് തകർത്തെറിഞ്ഞത് എന്നും നടി ദിവ്യ ഫെയ്‌സ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഫെയ്‌സ്‌ബുക്കിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.
ഒരു അദ്യാപകദിന ആശംസകൾ കൊടുത്തതാണ്. അദ്യാപകനാണല്ലോ വഴികാട്ടിത്തരണമല്ലോ…എൻറെ റിസർച് ഗൈഡുമായിരുന്നു. പിന്നെ ഒരു കോണമുണ്ട് രാവിലത്തെ സോറിക്ക്. മദ്യപിച്ചിരുന്നു എന്നുള്ള ന്യായീകരണം വന്നിരുന്നു. സ്ഥിരം ലൈസൻസ്… സത്യം ആരുടെ വശത്താണെന്നും ആരുടെ ഒപ്പം നിൽക്കണമെന്നും ആരും പ്രത്യേകം ബോധ്യപ്പെടുത്തി തരണമെന്നില്ല എന്ന് വ്യക്തമാക്കാനാണ് ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.
മനസ്സിലാക്കലൊക്കെ നേരത്തെ ആക്കിയിട്ടുള്ളതാണ് നിസ്സംശയം എന്നും അവളോടൊപ്പം തന്നെ ഉറച്ച് നിലകൊള്ളും.let me c what’s going to happen ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നുള്ള ആ ധൈര്യമുണ്ടല്ലോ അതാണ് ഇന്ന് ഒരു കൂട്ടം വിദ്യാർഥികൾ ഒരുമിച്ചു നിന്ന് തകർത്തെറിയുന്നത്. “solidarity with all off you” എന്ന് ദിവ്യ ഗോപിനാഥ് ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.
സ്കൂൾ ഓഫ് ഡ്രാമയിൽ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ S സുനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട് അദ്ധ്യാപകൻ കാമ്പസ്സിൽ പ്രവേശിക്കുന്നതിനും വിലക്കിയിട്ടുണ്ട്. സംഭവത്തിൽ അദ്ധ്യാപകനെതിരെ കേസുടുത്തു. സ്കൂൾ ഓഫ് ഡ്രാമ ഡീൻ S സുനിൽ കുമാറിനെതിരെ വെസ്റ്റ് പോലീസ് ബലാൽസംഗ കുറ്റം ചുമത്തി fir രജിസ്റ്റർ ചെയ്തെങ്കിലും അറസ്‌റ്റു ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാവുന്നില്ല എന്ന് വിദ്യാർഥികൾ ആരോപിക്കുന്നു.