ഒടുവിൽ ആളെ പൊക്കിയപ്പോൾ പൊട്ടിക്കരഞ്ഞു വീട്ടുകാർ – അമ്പരന്ന് നാട്ടുകാർ

തൃശൂർ കടലാശ്ശേരിയിലെ 78 വയസ്സുകാരിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. കൊച്ചുമകൻ മദ്യപിക്കാനുള്ള പണത്തിനായി മുത്തശ്ശിയെ കൊന്ന് ആഭരണം തട്ടിയെടുത്തു. കൊച്ചുമകനെ പോലീസ് അറസ്റ്റു ചെയ്തു. തൃശൂർ കടലാശ്ശേരി സ്വദേശിയായ 78 വയസ്സുകാരി കൗസല്യ രണ്ട് ദിവസം മുമ്പാണ് മരണപ്പെട്ടത്. ഒറ്റക്കായിരുന്നു വീട്ടിൽ താമസം അയല്പക്കത്തെ വീടുകളിലാൽ മക്കൾ താമസിക്കുന്നുമുണ്ട്. കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഹൃദയാഘാതം മൂലം മരിച്ചെന്നായിരുന്നു സംശയം പക്ഷെ ആഭരണങ്ങൾ കാണാനില്ലായിരുന്നു. ഇത് സംശയം ബലപ്പെടുത്തി. ചേർപ്പ് പോലീസിനെ വിവരം അറിയിച്ചു. മൃദദേഹം പോസ്റ്റുമോർട്ടം ചെയ്തു. തൃശൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക്‌ മേദാവി DR. ഉന്മേഷിൻറെ നേതൃത്വത്തിൽ നടത്തിയ പോസ്റുമോർട്ടത്തിൽ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. പിന്നെ ആരാണ് കൊലയാളി എന്ന് കണ്ടെത്താനായി അന്വേഷണം.

കൗസല്യയുടെ മൂത്തമകന്റെ ഏക മകൻ ഗോകുൽ മുത്തശ്ശിയുടെ വീട്ടിൽ വന്നിരുന്നതായി വിവരം കിട്ടി. പ്രദേശത്തെ ധനകാര്യ സ്ഥാപനത്തിൽ അന്നേദിവസം സ്വർണ്ണ വള പണയപ്പെടുത്തിയതായും കണ്ടെത്തി. പക്ഷെ പോലീസിനോട് ആദ്യം പ്രതി കുറ്റസമ്മതം നടത്തിയില്ല.

വള പണയപ്പെടുത്തിയതിന്റെ വിശദാംശങ്ങൾ സഹിതം ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. തലയണ ഉപയോഗിച്ച് മുത്തശ്ശിയെ ശ്വാസം മുട്ടിച്ചുകൊന്നു. പിന്നെ വളയും മാലയും ഊരിയെടുത്തു. ഇരുപത്തി നാലായിരത്തി എഴുനൂറ്റി അൻപതു രൂപ വള പണയപ്പെടുത്തിയപ്പോൾ കിട്ടി. മാല മുക്കുപണ്ടമായിരുന്നു മുവായിരം രൂപയ്ക്ക് മദ്യപിച്ചു ബാക്കി തുക വീട്ടിൽ സൂക്ഷിച്ചിരുന്നു. ഈ തുകയും പോലീസ് കണ്ടെടുത്തു.

പ്രതി ഗോകുലിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. കടുത്ത മദ്യപാനം കാരണം ഗോകുലിനെ ഭാര്യയും മക്കളും ഉപേക്ഷിച്ചു. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുത്തു. ഇരിങ്ങാലക്കുട dysp ബാബു കെ തോമസ് ചേർപ്പ് ഇൻസ്‌പെക്ടർ tv ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *