മമ്മുട്ടിയാണ് നടി ശ്രിന്ദയെ പഠിപ്പിക്കുന്നത്, പഠിപ്പിക്കും

മമ്മൂട്ടിയാണ് നടി ശ്രിന്ദയെ പഠിപ്പിക്കുന്നത്. മമ്മൂട്ടിക്ക് അറിയുന്നതെല്ലാം പഠിപ്പിക്കും. മെഗാസ്റ്റാർ അങ്ങനെയാണ് ആവശ്യമറിഞ്ഞു കൈകാര്യം ചെയ്യും. ഇപ്പോഴിതാ മമ്മൂട്ടിയും ശ്രിന്ദയും ഫോട്ടോഗ്രാഫിയുടെ ഇടയിലുള്ള സഞ്ചാരം പൂർത്തിയാക്കുന്ന ദൃശ്യങ്ങൾ വൈറലാവുകയാണ്. മലയാളത്തിന്റെ താരരാജാവ് മമ്മൂട്ടിക്ക് സിനിമകളും വണ്ടികളും കഴിഞ്ഞാൽ പിന്നെയുള്ള പാഷൻ ഫോട്ടോഗ്രാഫിയാണ്.

ക്യാമറകളുടെ വലിയ ഒരു ശേഖരം തന്നെ മമ്മൂക്കയുടെ കയ്യിൽ ഉണ്ടെന്ന് ആരാധകർക്ക് അറിയാവുന്ന കാര്യമാണ്. അതേപോലെ താൻ പോവുന്നിടത്തെല്ലാം ക്യാമറയും കയ്യിൽ കരുതുന്ന ഒരു വ്യക്തികൂടിയാണ് അദ്ദേഹം. ഇതിന് മുമ്പും മമ്മൂക്കയുടെ ഉള്ളിലെ ആ ഫോട്ടോഗ്രാഫി സോഷ്യൽമീഡിയ തിരിച്ചറിഞ്ഞതാണ്.

അദ്ദേഹം പകർത്തിയ ഫോട്ടോകൾ വൈറലായിട്ടുമുണ്ട്. ഇപ്പോഴിതാ നടി ശ്രിന്ദക്ക് ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങൾ പകർന്നു കൊടുക്കുന്ന മമ്മൂക്കയുടെ ഫോട്ടോകളാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. നടി ശ്രിന്ദ തൻറെ സോഷ്യൽമീഡിയ അക്ക്വണ്ടിൽ മമ്മൂക്കയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നു.

അമൂല്യം എന്ന അടിക്കുറിപ്പോടെയാണ്‌ ശ്രിന്ദ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ സഹായത്തോടെ ക്യാമറയിൽ ഫോട്ടോ എടുക്കുന്നതും അത് നോക്കുന്നതുമാണ് ചിത്രത്തിൽ.രണ്ട് പേരെയും വളരെ സ്റ്റൈലിഷായാണ് ചിത്രത്തിൽ കാണുന്നത്. ശ്രിന്ദക്ക് വലിയ ഒരു ഭാഗ്യം തന്നെയാണ് ലഭിച്ചിരിക്കുന്നത് എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. അതെ ആ ഭാഗ്യം ചിലർക്കുള്ളതാണ്. അത് കിട്ടിയിരിക്കുന്നു ശ്രിന്ദക്ക്.

Leave a Reply

Your email address will not be published. Required fields are marked *