ഒരു ദിവസം കൊണ്ട് ഇരുപത്തിയഞ്ചു ലക്ഷംപേര് കണ്ട് വൈറലാക്കിയ ആ അച്ഛന്റെ വീഡിയോ ഇതാണ്

വീടുകൾ വെഞ്ചരിക്കൻ ചെന്നാൽ ഉണ്ടല്ലോ സഹിക്കാൻ പറ്റണില്ല ഇപ്പൊ അച്ഛന്മാർക്ക്. ചില വീട്ടിലൊക്കെ വിസിറ്റേഴ്സ് റൂമിൽ നിന്ന് അടുക്കളയിൽ ചെല്ലണം എങ്കിൽ ഓട്ടോറിക്ഷ വിളിക്കണം എന്തോരം വെള്ളം തെളിയിക്കണം. വെള്ളം തെളിച്ചു തെളിച്ചു മനുഷ്യന് ഭ്രാന്തായി ഇവിടെ തെളിക്ക് അച്ചോ അവിടെ തെളിക്ക് അച്ചോ. എന്തോരം തെളിക്കണം എന്ന് അറിയോ എന്തോരം തെളിയിച്ചാലും 150 രൂപയിൽ കൂടുതൽ തരൂല്ല അതാണ് സഹിക്കാൻ പറ്റാത്തത് 200ന്റെ നോട്ട് ഇറങ്ങിയത് ഇവന്മാര് ഒന്നും അറിഞ്ഞിട്ടില്ല.

എല്ലാം കഴിഞ്ഞാൽ ഞാൻ തോമയോട് പറയും എല്ലായിടത്തും തെളിക്കാൻ എന്നെക്കൊണ്ട് പറ്റില്ല കിണർ വെഞ്ചരിച്ചിട്ടുണ്ട് കംപ്ലീറ്റ് അന്നം വെള്ളമാണെന്ന് സൗകര്യം പോലെ കിണറ്റിൽ നിന്ന് കോരി ഒഴിക്ക് ലില്ലിയോട് പറ ഒരാഴ്ചത്തേക്ക് അന്ന വെള്ളത്തിൽ തുടയ്ക്കാൻ എല്ലാ ചെകുത്താനും പോട്ടെ നമ്മൾ എന്തോരം തെളിക്കാന എന്തോരം വലിയ വീടുകളാ വീടുകൾ ഒന്നും ചെറുതല്ല

ആരുടെയും ഭയാനകമായ വീടുകൾ. ഭയങ്കര സെറ്റപ്പുകള വീടുകളൊക്കെ പ്രാർഥനാ മുറിയിൽ കയറിയപ്പോൾ ഭിത്തിയിൽ സകല പുണ്യാളൻമാരുടെയും രൂപങ്ങളുമുണ്ട് ഞാൻ പോകുന്നത് കൊണ്ടാകണം എന്ന് തോന്നുന്നു അവിടത്തെ എസി മാക്സിമം കൂട്ടി ഇട്ടേക്കാണ് പ്രാർഥനാ മുറിയിൽ എന്നാ തണുപ്പാ ഒരു സ്വർഗ്ഗസ്ഥനായി എനിക്ക് ചെല്ലാൻ പറ്റിയില്ല കിടുകിടാ വിറക്കുന്നു തണുത്തിട്ട് പാടില്ല ഞാൻ കർത്താവിനോട് ചോദിച്ചു നീ എങ്ങനെയാ ഇവിടെ ഇരിക്കുന്നെ ഈ തണുപ്പത്ത്.

പ്രാർത്ഥനാ മുറിയൊക്കെ കാണണം അടിപൊളി സെറ്റപ്പ.പക്ഷേ പല വീട്ടിലും തമ്പുരാൻ കർത്താവിനെ കണ്ടിട്ടില്ല. ഒരു രണ്ടു മാസം മുൻപ് ഒരു അനുഭവം ഉണ്ടായി ഞാൻ ഒരു വീട് വെഞ്ചിരിക്കാൻ പോയതാ മൂന്ന് നില ഉണ്ട് ആ വീടിന് ആ വീടിന്റെ മൂന്നാം നിലയിലേക്ക് പോകാൻ ലിഫ്റ്റ് ഉണ്ട് ആ ലിഫ്റ്റ് എന്ന് പറഞ്ഞാൽ ഓപ്പൺ ലിഫ്റ്റ് ആണ് സെന്റർ ഹാളിന്ന് മുകളിലേക്ക് ലിഫ്റ്റ് അതിന് ചില്ല് ഒന്നുമില്ല ഞാൻ പ്രാർത്ഥന അങ്ങ് കഴിഞ്ഞ് ലിഫ്റ്റിലേക്ക് അങ്ങനെ കയറി നിന്നു ജോസഫ് ചേട്ടൻ ലിഫ്റ്റിന്റെ സ്വിച്ച് ഇട്ടു ഞാനെങ്ങനെ മുകളിലേക്ക് പോയിക്കൊണ്ടിരുന്നു പോകുന്ന വഴിക്ക് ഞാൻ വെഞ്ചിരിച്ചു കൊണ്ടിരുന്നു അടിപൊളി വെഞ്ചിരിപ്പ് ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *