റിഫ മരിക്കുന്നതിന് തൊട്ടു മുമ്പിട്ട വീഡിയോ.. കണ്ണീരണിഞ്ഞ് ആരാധകര്‍..!!

പ്രശസ്ത വ്‌ളോഗറും ആൽബം താരവുമായ റിഫ മെഹ്‌നു -വിന്റെ മരണവാർത്ത അറിഞ്ഞ് ഞെട്ടലിലാണ് ആരാധകർ കഴിഞ്ഞ ദിവസം രാത്രി ദുബായ് ജാഫ്‌നയിലെ താമസ സ്ഥലത്താണ്‌ മരിച്ചനിലയിൽ കണ്ടെത്തിയത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റിഫയുടെ മരണം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.

അരുണാട്ടിൽ വീട്ടിൽ റിഫ ഷെറിൻ എന്ന റിഫ ഭർത്താവിനൊപ്പമാണ് ദുബായിൽ താമസിച്ചിരുന്നത്. ഇരുവരും ചേർന്ന് റിഫ മെഹ്‌നൂസ് എന്ന പേരിൽ വ്‌ളോഗിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്നു. സോഷ്യൽമീഡിയ രംഗത്തും ഇരുവരും സചീവമായിരുന്നു. രിഫയുടെ മരണവാർത്ത അറിഞ്ഞ് മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ രിഫയുടെ അവസാന വീഡിയോയാണ് ആരാധകർക്ക് വേദനയാവുന്നത്.

രിഫയും ഭർത്താവും ചേർന്ന് ബുർജ്ഖലീഫ കാണാൻപോയ വീഡിയോ ആണ് ഇൻസ്റ്റൻ ഗ്രാമിൽ പങ്കുവെച്ചത്. ഈ വീഡിയോ ആണ് ഇപ്പോൾ ആരാധകർക്ക് വേദനയായി മാറുന്നത്. ഫാഷൻ, വെത്യസ്ഥ ഭക്ഷണങ്ങൾ, സംസ്കാരങ്ങൾ എന്നിവയായിരുന്നു രിഫയുടെ വ്‌ളോഗിലെ ഉള്ളടക്കങ്ങൾ. കഴിഞ്ഞ മാസമാണ് റിഫ ദുബായിലെത്തിയത്. ഒരു മകളുണ്ട്.നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് സാമൂഹികപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *