കാരണം വ്യക്തമാക്കി ഗായകൻ തൻസീർ, ഞെട്ടലിൽ ആരാധകർ

പ്രമുഖ യുവനടിയും യുറ്റൂബറുമായ റിഫ മെഹ്നുവി നെ ദുബായിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ദുബായ് ജാഫ്‌നയിലെ താമസസ്ഥലത്താണ് റിഫയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയാണ്. ഭർത്താവ് മെഹ്റുവിനൊപ്പമായിരുന്നു താമസം.

കഴിഞ്ഞ മാസമാണ് റിഫ ദുബായിലെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഫാഷൻ, ഭക്ഷണങ്ങൾ, സംസ്കാരങ്ങൾ എന്നിവയായിരുന്നു റിഫയുടെ വ്‌ളോഗിലെ ഉള്ളടക്കങ്ങൾ തിങ്കളാഴ്ചവരെ സോഷ്യൽമീഡിയയിൽ സചീവമായിരുന്നു. ചില ആൽബം സോങ്ങുകളിലും റിഫ അഭിനയിച്ചിരുന്നു.

ഇപ്പോഴിതാ പ്രമുഖ പാട്ടുകാരനും രിഫയുടെ സുഹൃത്തുമായ തൻസീർ കൂത്തുപറമ്പ് പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ചർച്ചക്ക് വഴിവെച്ചിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ റിഫ നമ്മേ വിട്ട് പോയി “ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹീ റാജിഊൻ” രാവിലെ അഞ്ചുമണിക്ക് ദുബായിൽ വെച്ചായിരുന്നു മരിച്ചത്. മരണകാരണം ആത്മഹത്യയാണ്.

ഫെയ്ക്ക് ന്യുസ് ഇടുന്നവരോട് രണ്ടുദിവസത്തിനുള്ളിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് വരും അതുവരെ നിങ്ങൾ ഫെയ്ക്ക് ന്യുസ്സ് അപ്‌ഡേറ്റ് ചെയ്യല്ലേ… കുടുംബപ്രശ്നമല്ല മരണകാരണം ബാക്കി വിവരങ്ങൾ നാളെ അറിയിക്കുന്നതാണ് ദയവുചെയ്ത് ഫെയ്ക്ക് ന്യുസുകൾ പ്രചരിപ്പിക്കാതിരിക്കുക. എന്നാണ് തൻസീർ കുറിച്ചത്.

ഗായകനായ തൻസീറിനൊപ്പം നിരവധി ഷോര്ട്ട് ഫിലിമുകളിലും ആൽബം സോങ്ങുകളിലുമാണ് റിഫ അഭിനയിച്ചിട്ടുള്ളത്. റിഫ മെഹ്‌ നുവിന്റെ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *