പ്രവാസിയായ ഷിജു ഗൾഫിൽ നിന്നും വന്നിട്ട് 10 ദിവസം മാത്രം, ഭാര്യ ചെയ്തതറിഞ്ഞ ഞെട്ടലിൽ നാട്ടുകാർ

പ്രവാസിയായ ഷിജു ഗൾഫിൽ നിന്നും വന്നിട്ട് 10 ദിവസം മാത്രം, ഭാര്യ ചെയ്തതറിഞ്ഞ ഞെട്ടലിൽ നാട്ടുകാർ.

പാലോട് കുറിപ്പുഴിയിൽ യുവതി ഭർത്താവിനെ തലക്ക് അടിച്ചു കൊലപ്പെടുത്തി. വെമ്പു ക്ഷേത്രത്തിന് സമീപം കുറീപ്പുഴ ആദിത്യ ഭവനിൽ ഷിജുവാണ് കൊല്ലപ്പെട്ടത്. ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഭാര്യ സൗമ്യ തലയിൽ ഇഷ്ടികകൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്.

ഇന്നലെ രാത്രിയിലായിരുന്നു സംഭവം. വീടിന് പിന്നിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ഷിജുവിന്റെ തലയിൽ ഇഷ്ടിക കൊണ്ട് ഇടിക്കുകയായിരുന്നു. ഏതോ സ്ത്രീയുമായിട്ടാണ് ഭർത്താവ് ഫോണിൽ സംസാരിക്കുന്നത് എന്ന് കരുതിയാണ് തലക്കടിച്ചത് നിലത്തുവീണ ഷിജുവിനെ ടൈൽ കഷ്ണം ഉപയോഗിച്ചും ആക്രമിച്ചു.

കൃത്യം നടത്തിയശേഷം സൗമ്യ മക്കളേയും കൂട്ടി സസമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തിന് പോയി. തിരികെ എത്തിയപ്പോഴാണ് കുട്ടികൾ അച്ഛൻ മരിച്ചു കിടക്കുന്നത് കാണുന്നത്. യുവതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഷിജുവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അതിനാൽ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സൗമ്യ പോലീസിനോട് പറഞ്ഞു. പ്രവാസിയായിരുന്ന ഷൈജു ഒരാഴ്ച്ച മുമ്പാണ് നാട്ടിൽ വന്നത്.

Leave a Reply

Your email address will not be published. Required fields are marked *