മലയാളത്തിന്റെ നിത്യ ഹരിത യൗവനമായി തിളങ്ങി നിൽക്കുന്ന താരമാണ് മെഗാ സ്റ്റാർ മമ്മൂട്ടി. ഇപ്പോൾ എഴുപത് വയസ്സ് കഴിഞ്ഞ മമ്മൂട്ടിയുടെ മകളായും പിന്നീട് നായികയായും ചേച്ചിയായും അമ്മയായും അമ്മൂമ്മയായും ഒക്കെ പലനടിമാരും അഭിനയിച്ചിട്ടുണ്ട്. അപ്പോഴും നിത്യ യൗവനമായി നായകനായിത്തന്നെ മമ്മൂട്ടി കളം നിറഞ്ഞു നിൽക്കുന്നു.
കൂടാതെ മമ്മൂട്ടിയുടെ കൂട്ടുകാരനായും പിന്നീട് മമ്മൂട്ടിയേക്കാൾ പ്രായമുള്ളവനായും മമ്മൂട്ടിയുടെ അച്ഛനായും അമ്മാവനായും ഒക്കെ അഭിനയിച്ച നടന്മാരും മലയാളത്തിലുണ്ട്. മെഗാസ്റ്റാർ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ഇന്ന് അപ്പിയറൻസിലും പെര്ഫോമന്സിലും ഒരുപോലെ ആരാധകരെ നേടിക്കൊണ്ടിരിക്കുന്ന കാലമാണ്.
എന്നാൽ മമ്മൂട്ടിയുടേയും മകൻ ദുൽകർ സൽമാന്റെയും നായികയായി അഭിനയിച്ച ഒരു നടിയുണ്ട് എത്രപേർക്ക് അറിയാം അത്. ആ നടിയാണ് അതിഥി റാവു ഹൈദരി. 2006 -ൽ മമ്മൂട്ടിയുടെ നായികയായി പ്രജാപതി എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്കെത്തിയ താരമാണ് അതിഥി റാവു ഹൈദരി.
ഇപ്പോൾ പതിനാറ് വർഷങ്ങൾക്കു ശേഷം അതിഥി ദുൽക്കർ സൽമാന്റെ നായികയായി അഭിനയിച്ചിരിക്കുന്നു. അടുത്ത ദിവസം റിലീസിന് ഒരുങ്ങുന്ന ഹേയ് സിനാമിക എന്ന തമിഴ് ചിത്രത്തിലാണ് ദുൽക്കർ സൽമാൻറെ നായികയായി അതിഥി റാവു ഹൈദരി എത്തുന്നത്.
പ്രായത്തെ അതിജീവിച്ച യൗവന തിളക്കമായി നിൽക്കുന്ന മമ്മൂട്ടിയെ പോലെ അതെ യവ്വന ദീപ്തിയോടെ യാണ് അതിഥി റാവു ഹൈദരിയും നിൽക്കുന്നത്. ഈ അപൂർവ ഭാഗ്യം നേടിയ അതിഥി റാവു ഹൈദരിയുടെ യഥാർത്ഥ പ്രായം എന്താണ് എന്നാണ് ഇപ്പോൾ പല മലയാളി ആരാധകരും അന്വേഷിക്കുന്നത്.
മലയാളത്തിൽ പ്രജാപതിക്ക് മുമ്പേ ശ്രിങ്കാരം എന്ന തമിഴ് ചിത്രം അതിഥി റാവു ഹൈദരി ചെയ്തിരുന്നുവെങ്കിലും. അത് തിയേറ്ററുകളിൽ റിലീസ് ചെയ്തത് 2007 -ൽ ആയിരുന്നു. മനോജ് k ജയനായിരുന്നു ശ്രിങ്കാരത്തിൽ അതിഥിയുടെ നായകൻ.
2006 -ലെ രൂപത്തിൽ നിന്നും കാര്യമായ യാതൊരു മാറ്റവുമില്ലാതെ തിളങ്ങി നിൽക്കുക തന്നെയാണ് അതിഥി റാവു ഹൈദരി. ഇപ്പോൾ മുപ്പത്തിഅഞ്ച് വയസ്സുള്ള അതിഥി റാവുവിനെ കാഴ്ച്ചയിൽ ഇരുപതേ മതിക്കൂ എന്നാണ് ആരാധകരൊക്കെ പറയുന്നത്. 2020 -ൽ ഇറങ്ങിയ സൂഫിയും സുജാതയും എന്ന ചിത്രത്തിലെ നായികവേഷം അതിഥി റാവു ഹൈദരിയെ മലയാളികൾക്ക് പ്രിയങ്കരിയാക്കി മാറ്റി.