പല്ല് തേച്ച പെൺകുട്ടിക്ക് സംഭവിച്ചത് കണ്ടോ? അലമുറയിട്ട് വീട്ടുകാർ…
പേയ്സ്റ്റ് ആണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച വിദ്യാർത്ഥിനിക്ക് ദാരുണ അന്ത്യം. മംഗളുരുവിന് അടുത്ത് സുള്ള്യ യിലാണ് സംഭവം. പ്രീ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ ശ്രവ്യ യാണ് മരിച്ചത്. ഫെബ്രുവരി പതിനേഴിനാണ് പെൺകുട്ടി പേസ്റ്റിന് പകരം എലിവിഷം ഉപയോഗിച്ച് പല്ലുതേച്ചത്.
അബദ്ദം മനസ്സിലാക്കിയ ഉടൻ വെള്ളം ഉപയോഗിച്ച് വായ വൃത്തിയാക്കി. സുഖമായെന്ന് കരുതി ചികിത്സ തേടിയില്ല. പിറ്റേന്ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുളിമുറിയുടെ ജനലിനരികെയാണ് ടൂത്ത്പേസ്റ്റ് സൂക്ഷിച്ചിരുന്നത്. ഇതിനടുത്തായി എലിവിഷവും വെച്ചിരുന്നു.
മുറിയിൽ ഇരുട്ടായിരുന്ന സമയത്താണ് പെൺകുട്ടി ടൂത്ത്പേസ്റ്റ് എടുക്കാൻ ശ്രമിച്ചത്. ഹിജാബ് വിവാദത്തെ തുടർന്ന് കോളേജ് അവധി ആയതിനാൽ പുത്തൂർ കോളേജിലെ പ്രീ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി ആയിരുന്ന ശ്രവ്യ സ്വന്തം വീട്ടിലായിരുന്നു.