ഇന്നുരാവിലെയാണ് ദുബായിൽ നിന്നും റിഫയിലൂടെ മൃതുദേഹം നാട്ടിലെത്തിച്ചത് ഇന്ന് പുലർച്ചെ മൂന്ന് മണിയോട് കൂടിയാണ് മൃതുദേഹം കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചത്.റിഫയേ അവസാനമായി കാണാൻ നിരവധി ആളുകളാണ് വിമാനത്താവളത്തിൽ എത്തിയത് ഇതിന്റെ നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.അടുത്ത ബന്ധുക്കളായ നാലുപേരാണ് മൃതുദേഹം കൈപ്പറ്റാനായി വിമാനത്താവളത്തിൽ എത്തിയത്.
റിഫയുടെ മൃതുദേഹം വീട്ടിൽ എത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന മകന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഏവരുടെയും കണ്ണുകൾ നിറച്ചു.ഉമ്മാക് എന്ത് സംഭവിച്ചു എന്നുപോലും അറിയാതെ പൊട്ടിക്കരയുകയായിരിന്നു ആ രണ്ടുവയസുകാരൻ.രാവിലെ ഏഴ് മണിക് തന്നെ റിഫയുടെ കബറടക്കവും നടന്നു എന്നാൽ റിഫയുടെ മരണം ഇപ്പോഴും ദൂരൂഹമായി തന്നെ അവശേഷിക്കുകയാണ്.