അഞ്ചു വര്‍ഷത്തിനു ശേഷം ഭര്‍ത്താവിനെ കണ്ടു; പക്ഷേ… വീട്ടമ്മക്ക് സംഭവിച്ചത്…

അഞ്ചു വര്‍ഷത്തിനു ശേഷം വിദേശത്തുനിന്നും എത്തിയ ഭർത്താവിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും കൂട്ടികൊണ്ടു വരവെയാണ് ചങ്ങനാശേരി പെരുന്ന തോപ്പിൽ വീട്ടിൽ ശാമളയെ അപകടം തട്ടിയെടുത്തത്.ഖത്തറിൽ ഡ്രൈവറായി ജോലിചെയ്യുന്ന ശാമളയുടെ ഭർത്താവ് സാധാരണ വീട്ടിൽ വരുമ്പോൾ ഐര്പോര്ട്ടിൽനിന്നും ടാക്സി പിടിച്ചാണ് വരാറുള്ളത് എന്നാൽ ഇപ്രാവശ്യം സഹോദരൻ അനില്കുമാറിനൊപ്പം ഭർത്താവിന്റെ കൂട്ടികൊണ്ട് വരാൻ ശമളയും പോവുകയായിരുന്നു.

ചങ്ങനാശേരി തിരുമല ഉമാമഹേശ്വരീ ക്ഷത്രത്തിലെ ശിവരാത്രി ഉത്സവത്തിൽ പങ്കെടുത്ത ശേഷം രാത്രി 11 മണിയോടെയാണ് ഇവർ നെടുമ്പാശേരിക്ക് കാറിൽ പോയത് വിമാനത്താവളത്തിൽ നിന്നും ഭർത്താവിനെയും കൂട്ടി സന്തോഷത്തോടെ വീട്ടിലേക് മടങ്ങിയത് അപകടത്തിലേക്കാണെന്ന് അറിഞ്ഞിരുന്നില്ല.ശ്യാമളയുടെ ഭർത്താവ് ദാമോദരനും ശ്യാമളയുടെ സഹോദരൻ അനിൽകുമാറും ഗുരുതര പരുക്കേറ്റ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.കുവൈറ്റിലുള്ള മകൻ ദീപകിന്റെ വിവാഹം നടത്തണമെന്ന തീരുമാനത്തിലാണ് ദാമോദരൻ നാട്ടിലെത്തിയത് നാടിനും വീടിനും തീരാ നൊമ്പരമായി ശ്യാമളുടെ വേർപാട്.

Leave a Reply

Your email address will not be published. Required fields are marked *