ഹോട്ടലിൽ മുറി എടുത്ത സുഹൃത്തുക്കൾ… പക്ഷെ.. പിന്നീട് നടന്നത് – വിശ്വസിക്കാൻ ആകാതെ ഇരുവരുടെയും കുടുംബം…
വയനാട് ബത്തേരി മണിചരക്ക് അടുത്ത് സ്വകാര്യ റിസോട്ടിൽ സുഹൃത്തുക്കളായ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. പുൽപ്പള്ളി അമരക്കുനി പോത്തനാം മലയിൽ നിഖിൽ പ്രകാശ് എന്ന 26 – വയസ്സ്കാരനും ശശിമല മാടപ്പള്ളിക്കുന്ന് വെള്ളംകുന്നിൽ ബബിത എന്ന ഇരുപത്തിരണ്ട് വയസ്സുകാരിയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മണിച്ചിറയിലെ സ്വകാര്യ റെസിഡൻസി -യിലെ മുറിയിലാണ് ഇരുവരെയും തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത് ബാധനാഴ്ച ഉച്ചയായിട്ടും രണ്ടുപേരെയും പുറത്തേക്ക് കാണാത്തതിനെ തുടർന്ന് സംശയം തോന്നിയ ലോഡ്ജ് ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് എത്തി മുറി തുറന്ന് പരിശോധിച്ചതോടെയാണ് രണ്ട് പേരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടത്. സീലിംഗ് ഫാനോട് ചേർന്ന ഹുക്കിൽ തുണി കുരുക്കിയാണ് ഇരുവരും തൂങ്ങി മരിച്ചത് എന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസ്സ് എടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.