ചരിത്രം തിരുത്തി? അന്ന് മോഹൻലാൽ ഇന്ന് മമ്മൂട്ടി

മോഹൻലാലിൽ ലൂസിഫർ ആണെകിൽ മമ്മുട്ടിക് ഭീഷ്മ പർവ്വംഎന്ന് ഇന്ന് റിലീസായ അമൽ നീരദ് ചിത്രംകണ്ട് പ്രതികരിച്ചവർ നിരവധിയാണ് അവരെല്ലാം മമ്മൂട്ടിയ്ക് ഇത്തരമൊരു കഥാപാത്രം അനിവാര്യമായിരുന്നു അതിനായി കാത്തിരിക്കുകയായിരിന്നു എന്നും നിലപാടുകാരാണ്.മോഹൻലാൽ ലൂസിഫറിലൂടെ ഇന്റസ്റ്ററി ഹിറ്റടിച് 200കോടി ക്ലബ് കയറിയപ്പോൾ ലൂസിഫറിന്റെ അത്രയും ചിലവുള്ള അത്രയും വലിയ ക്യാൻവാസിൽ നിർമിക്കുന്ന സിനിമയാലെങ്കിലും കൂറ്റൻ വിജയത്തിൽ കുറഞ്ഞതൊന്നും ഭീഷ്മ പാർവ്വത്തിലൂടെ മമ്മൂട്ടി ആരാധകരും പ്രതിഷിക്കുന്നില്ല.

ഫാന്സിലും കുടുബ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപെടുന്ന ചലച്ചിത്രമായിരിക്കും ഭീഷ്മ പർവ്വം എന്ന പ്രതീക്ഷയാണ് ആദ്യ പ്രദർശനം കഴിയുമ്പോൾ തീയേറ്ററുകളിൽ നിന്നും വരുന്നത് മോഹൻലാലിന്റെ ആറാട്ടും അജിത് കുമാറിന്റെ വലിമയും ടോവിനോ തോമസിന്റെ നാരതനൊക്കെ തീയേറ്ററുകളിൽ ഉണ്ടെങ്കിലും ഭീഷ്മ പർവ്വം പ്രദർശന ശാലകളെ ജന സമുദ്രമാക്കി മാറ്റുമെന്നാണ് ആരാധക പ്രതീക്ഷ.1980കളിൽ മട്ടാഞ്ചേരിയിൽ നടക്കുന്ന ഒരു പ്രതികാരത്തിന്റെ കഥ പറയുന്ന ഈ ചലച്ചിത്രം ബിഗ്‌ബിക് ശേഷം മമ്മൂട്ടിയും അമൽ നീരദുമായി ഒന്നിക്കുന്ന സിനിമയാണ്.

അമൽ നീരദിന്റെ മേക്കിങ് സ്റ്റായിലും മമ്മുട്ടിയുടെ പ്രകടന മികവും സുഷിന് ശ്യാമിന്റെ പശ്‌ചാത്തല സംഖിതവും ഒപ്പം മനോഹരമായ ചായാഗ്രഹണവും 1980കളിൽ മട്ടാഞ്ചേരിയും പരിസരവും വിധക്തമായി സൃഷ്ട്ടിച്ച കല സംവിധാന ചാരുത ഭീഷ്മ പർവ്വത്തിന്റെ ഐഡന്റിയറ്റിയാണ്.ആദ്യദിനം ഷോ കണ്ടിറങ്ങുന്നവർ സംഭൃതിയോടെ പുറത്തേക് വരുമ്പോൾ ഭീഷ്മ പർവ്വം വിജയിച്ചു എന്നുതന്നെയാണ് റിപ്പോർട്ടുകളും വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *