ഷൈൻ ടോം ചാക്കോയുടെ വിവാദ ഇൻ്റർവ്യൂ ചെയ്ത അവതാരകനെ പഞ്ഞിക്കിട്ട് മമ്മൂട്ടി

പ്രക്രിയയുടെ അർഥം പറഞ്ഞിട്ട് നീ പോയാൽ മതി. അവതാരകനെ പഞ്ഞിക്കിട്ട് മമ്മൂട്ടി. ഭീഷ്മ പർവ്വ ത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഓൺലൈൻ മാധ്യമങ്ങൾക്ക് അനുവദിച്ച ഒരു മുഖാമുഖത്തിൽ മമ്മൂട്ടി ഉൾപ്പെടെയുള്ള ഭീഷ്മ പർവ്വം താരങ്ങൾ അണിനിരന്നപ്പോഴാണ് ഈ രസകരമായ സംഭവം. വെയിൽ എന്ന സിനിമയുമായി ബന്ധപ്പെട്ട് അതിന്റെ പ്രമോഷന്റെ ഭാഗമായി നടൻ ഷൈൻ ടോം ചാക്കോ കൊടുത്ത ഒരു ഇൻറർവ്യൂ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയും വിവാദവും ആയിരിക്കുകയാണ്. ഈ ഇന്റർവ്യൂ ചെയ്ത അവതാരകനും ഇപ്പോൾ പ്രശസ്തനായിമാറി.

വെയിലിലെ കഥാപാത്രത്തിത്തിന്റെ ഒരു പ്രക്രിയ എങ്ങനെയായിരുന്നു എന്നായിരുന്നു ഈ അവതാരകന്റെ കിളി പറത്തിയ ചോദ്യം. ട്രോളന്മാർ ഇത് ഏറ്റെടുത്തതോടെ സോഷ്യൽമീഡിയയിലും ഹിറ്റായി. ഈ ഇന്റർവ്യൂ കണ്ട മമ്മൂട്ടി ഓൺലൈൻ മാധ്യമങ്ങളെ കാണാനെത്തിയ വേദിയിൽ ഈ അവതാരകനെ കണ്ട് ഇതല്ലേ മറ്റേ പ്രക്രിയ എന്ന് ചോദിച്ചു. അതേ എന്ന് ഉത്തരം കിട്ടിയപ്പോൾ അയാള് ഇനി പ്രക്രിയയുടെ അർഥം അറിഞ്ഞിട്ട് പോയാൽ മതി എന്ന് മമ്മൂട്ടി ചിരിയോടെ പറഞ്ഞു.

ഓൺലൈൻ മാധ്യമങ്ങളുടെ മുഖാമുഖം നടക്കുമ്പോൾ മമ്മൂട്ടി അവതാരകനെ മുന്നോട്ട് വിളിച് താങ്കളാണോ ആ ചോദ്യം ചോദിച്ചത് എന്ന് ആരാഞ്ഞു. അതെ എന്ന് മറുപടി കിട്ടിയതോടെ അടുത്ത് വരാൻ ആവശ്യപ്പെടുകയും മൈക്ക് കൈമാറിയിട്ട് പ്രക്രിയയുടെ അർഥം പറഞ്ഞിട്ട് ക്ലാസ്സിൽ കയറിയാൽ മതിയെന്ന് മമ്മൂട്ടി ഗൗരവത്തിൽ പറയുകയും ചെയ്തു. അത്യന്തം രസകരമായ മുഹൂർത്തമാണ് മമ്മൂട്ടിയിലൂടെ അവിടെ സൃഷ്ടിക്കപ്പെട്ടതും.

കഥാപാത്രം അഭിനയിച്ചപ്പോൾ എന്തായിരുന്നു എക്‌സ്‌പീരിയൻസ് എന്നാണ് അവതാരകൻ ചോദിക്കേണ്ടിയിരുന്നത് എന്നും അതിന് പകരം പ്രക്രിയ എന്ന് ചോദിച്ചു പോയി എന്നും മമ്മൂട്ടിതന്നെ വിശദീകരിക്കുകയും ചെയ്തു. കൂട്ട ചിരിക്കിടയിൽ ഭീഷ്മ പർവ്വത്തിന്റെ പ്രമോഷനും സാധ്യമായി. പ്രക്രിയ അവതാരകനെ മമ്മൂട്ടി അടുത്ത് വിളിക്കുന്നതും അതിന്റെ അർഥം ചോദിക്കുന്നതും അർഥം പറഞ്ഞിട്ട് ക്ലാസ്സിൽ കയറിയാൽ മതി എന്ന് പറയുന്നതുമൊക്കെ വീഡിയോ രൂപത്തിൽ ഇപ്പോൾ വൈറലായി സോഷ്യൽമീഡിയയിൽ പ്രചരിക്കുകയാണ്‌.

Leave a Reply

Your email address will not be published. Required fields are marked *