ആസ്‌ത്രേലിയൻ സ്പിൻ ഇതിഹാസം ഷൈൻ വോൺ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് 52 -ആം വയസ്സിലാണ് ഇതിഹാസ താരത്തിന്റെ വേർപ്പാട്. തായ്‌ലൻഡിൽ വെച്ചാണ് വോണിന്റെ മരണമെന്ന് രാജ്യേന്തര മാധ്യമമായ fox news റിപ്പോർട്ട് ചെയ്തു. വോണിന്റെ മരണം സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതേ ഉള്ളൂ. ആസ്‌ത്രേലിയക്ക് 1992 -2007 കാലഘട്ടത്തിൽ 145 ടെസ്റ്റും 197 ഏകദിനവും ഷൈൻ വോൺ കളിച്ചിട്ടുണ്ട്. എക്കാലത്തെയും മികച്ച സ്പിന്നർമാരിൽ ഒരാളായാണ് ഷൈൻ വോൺ വിലയിരുത്തപ്പെടുന്നത്.
വോൻ സച്ചിൻ ,വോൺ ലാറ പോരാട്ടം അക്കാലത്ത് വിഖ്യാതമായിരുന്നു. ടെസ്റ്റിൽ 145 മത്സരങ്ങളിൽ 2.6 -5 എക്കോണമിയിൽ 108 വിക്കറ്റും 194 ഏകദിനങ്ങളിൽ 4. 2 -5 എക്കോണമിയിൽ 293 വിക്കറ്റും വോണിന്റെ പേരിലുണ്ട്. ടെസ്റ്റിൽ 37 തവണ 5 വിക്കറ്റ് നേട്ടവും 10 തവണ രണ്ട് ഇന്നിങ്‌സിലുമായി 10 വിക്കറ്റ് നേട്ടവും വോൺ പേരിലാക്കി.
ഏകദിനത്തിൽ ഒരു തവണയാണ് അഞ്ച് വിക്കറ്റ് പിഴുതത്. ടെസ്റ്റിൽ 3154 റൺസും ഏകദിനത്തിൽ 1018 റൺസും നേടി ഇന്ത്യയിലും വലിയ ആരാധക വ്യൂഹം വോണിനുണ്ടായിരുന്നു. ipl -ൽ അൻപത്തിഅഞ്ച് മത്സരങ്ങളിൽ 57 വിക്കറ്റ് വീഴ്ത്തി. ipl -ൻറെ പ്രഥമ സീസണിൽ രാജസ്ഥാൻ റോയൽസിനെ അപ്രതീക്ഷിത കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനായിരുന്നു ഷൈൻ വോൺ. പിന്നീട് ടീമിന്റെ ഉപദേശക സ്ഥാനവും വഹിച്ചു ഇതിഹാസതാരം. അദ്ദേഹത്തിന്റെ മരണം ഏവരേയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.