വ്‌ളോഗറും ആൽബം താരവുമായ റിഫ മെഹ്‌നു വിന്റെ മരണം സംബന്ധിച്ച് നിരവധി ദുരൂഹതകളാണ് ആരോപിക്കപെടുന്നത്. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി മാധ്യമങ്ങൾ
ഈ വാർത്തകൾ നിരന്തരം ചർച്ചയാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബന്ധുക്കൾ നടത്തിയ ആരോപണങ്ങളാണ് ഈ ചർച്ചകൾക്ക് കാരണം. രിഫയും ഭർത്താവും നല്ല ദാമ്പത്യ ബന്ധത്തിലായിരുന്നു എന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ അങ്ങനെയല്ല എന്നാണ് ബന്ധുക്കൾ പറയുന്നത്. ഭർത്താവുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു എന്ന് മാത്രമല്ല സ്വന്തം ഫോൺ പോലും ഉപയോഗിക്കാൻ രിഫക്ക് അനുവാദമില്ലായിരുന്നു.
തിങ്കളാഴ്ച രാത്രി ദുബായി -ലെ ഫ്ലാറ്റിൽ വെച്ചാണ് റിഫയേ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ അവിടെ ഭർത്താവ് മെഹ്നാസ് ഉണ്ടായിരുന്നില്ല. സുഹൃത്തുക്കൾക്ക് ഒപ്പം ഭക്ഷണം കഴിക്കാൻ പുറത്ത് പോയ ഭർത്താവ് തിരികെ എത്തിയപ്പോഴാണ് രിഫയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്. ഉടനെ സമൂഹമാധ്യമങ്ങളിലൂടെ ഇയാൾ ഈ വിവരം പുറം ലോകത്തെ അറിയിക്കുകയും ചെയ്തു.
ഭർത്താവ് മെഹ്നാസുമായി ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു എങ്കിലും. റിഫ ഇങ്ങനെ ഒരു കടും കൈ ചെയ്യില്ല എന്ന വിശ്വാസത്തിലാണ് ബന്ധുക്കൾ. ഈ ഒരു സാഹചര്യത്തിലാണ് രിഫയെ സ്നേഹിക്കുന്നവർ സമൂഹമാധ്യമങ്ങളിലൂടെ ചില നിർദേശങ്ങൾ മുന്നോട്ട് വെക്കുന്നത്. തിങ്കളാഴ് റിഫ ജോലിസ്ഥലത്ത് ഉള്ളപ്പോഴും പിന്നീട് തിരിച് ഫ്ലാറ്റിൽ എത്തിയപ്പോഴുമുള്ള cctv ദൃശ്യങ്ങൾ പരിശോദിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
ഫ്ലാറ്റിലെത്തിയതിന് ശേഷം മറ്റാരെങ്കിലും രിഫയെ സന്ദർശിക്കാൻ എത്തിയോ എന്നറിയണം. cctv ദൃശ്യങ്ങൾ പരിശോദിച്ചാൽ അതിൽനിന്നും ഈ കാര്യങ്ങൾ വ്യക്തമാകുമെന്നാണ് ഇവർ പറയുന്നത്.ദുബായ് പോലീസ് ഇത്തരത്തിൽ വിശദമായി പരിശോധന നടത്തിയാൽ ഇതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടെങ്കിൽ അയാൾ കുടുങ്ങുമെന്ന കാര്യത്തിൽ സംശയമില്ല.