സംയുക്ത മേനോൻ സാരിയിൽ സൂപ്പർ മലയാളം വിട്ടവർ പോയിട്ടില്ല തിരക്കാണ് |

സംയുക്ത മേനോൻ സാരിയിൽ സൂപ്പർ. മലയാളം വിട്ട് അവർ പോയിട്ടില്ല തിരക്കാണ്. അരങ്ങേറ്റം “തീവണ്ടി” എന്ന സിനിമയിൽ ആ ഒറ്റ സിനിമയിൽ ആരാധകർക്ക് പ്രിയങ്കരി ആയിമാറിയ താരമാണ് നടി സംയുക്തമേനോൻ. “ഒരു എമണ്ടൻ പ്രണയ കഥ” പോലെ പിന്നീട് നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച് തിളങ്ങി നിൽക്കുന്ന സംയുക്ത.ഇപ്പോഴിതാ തെലുങ്കിലും ആദ്യമായി അഭിനയിച്ചിരിക്കുകയാണ്. അതും തെലുങ്ക് സൂപ്പർ സ്റ്റാർ പവൻ കല്യാൺ നായകനായി അഭിനയിക്കുന്ന “ബീം ലാ നായക്ക്” ലാണ് സംയുക്ത അഭിനയിച്ചത്.

“അയ്യപ്പനും കോശിയും” എന്ന സിനിമയുടെ തെലുങ്ക് റീമേക്കാണ് “ബീം ലാ നായക്ക്” സിനിമ ഗംഭീര കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നത്. സംയുക്തയുടെ തെലുങ്ക് അരങ്ങേറ്റം മോശമായില്ല. സിനിമയുടെ റിലീസ് ചടങ്ങിൽ പവൻ കല്യാൺ ആരാധകരുടെ കയ്യടി നേടിയ ഒരു പ്രസംഗം അതും തെലുങ്കിൽ. സംയുക്തക്ക് ഒപ്പം നടത്തിയ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

സാരിയിൽ അതി സുന്ദരി ആയിട്ടാണ് ആ ചടങ്ങിൽ സംയുക്ത എത്തിയിരുന്നത്. ഇപ്പോഴിതാ അതിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. ചിത്രങ്ങൾക്ക് താഴെ ഇപ്പോൾ തെലുങ്ക് ആരാധകരുടെ കമന്റുകളാണ് കൂടുതലുള്ളത്. സിനിമയിൽ റാണ ദഗുപാടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയുടെ റോളിലാണ് സംയുക്ത അഭിനയിച്ചത്.

പൃഥ്വിരാജ് നായകനാകുന്ന “കടുവ” ധനുഷിന്റെ നായികയായി വാദി തുടങ്ങിയ സിനിമകളിലാണ് ഇപ്പോൾ സംയുക്ത അഭിനയിക്കുന്നത്. മലയാളത്തിൽ സംയുക്തയുടെ അവസാനം പുറത്തിറങ്ങിയ സിനിമ “എറിടെ” യാണ് ott റിലീസായി പുറത്തിറങ്ങിയ ചിത്രം അത്ര നല്ല അഭിപ്രായമായിരുന്നില്ല നേടിയിരുന്നത്. വെള്ളം, ആണും പെണ്ണും തുടങ്ങിയ സംയുക്തയുടെ കഥാപാത്രങ്ങൾക്ക് മികച്ച അഭിപ്രായവും ലഭിച്ചിരുന്നു. സംയുക്ത എല്ലാ ഭാഷകളും കീഴടക്കും.

Leave a Reply

Your email address will not be published. Required fields are marked *