ഫാൻസുകാർ ചെയ്തുകൂട്ടുന്ന പണികൾ – മമ്മൂട്ടിക്കും പറയാനുണ്ട്

ഈ ഫാന്സുകാരെന്ന് പറയുന്നവരുണ്ടല്ലോ ആരാധകർ. ഞാൻ ഇങ്ങോട്ട് വന്നപ്പോൾ ആലോജിക്കുക ആയിരുന്നു പരസ്യമായി പറയേണ്ട കാര്യമല്ല. എങ്കിലും ഞാൻ ആലോചിക്കുക ആയിരുന്നു. ഈ സിനിമ കാണുകയും ആർത്തലക്കുകയും ഉല്ലസിക്കുകയും ചെടി എറിയുകയും ബഹളമുണ്ടാക്കുകയും ഒക്കെ ചെയ്യുന്ന ആൾക്കാരെ എനിക്കറിയില്ല. ഞാനൊന്നും ഒരു ഉപകാരവും അവർക്ക് ചെയ്തിട്ടില്ല. അതൊരു മഹാ ഭാഗ്യമാണ്. അങ്ങനെ ഉള്ളവരുടെ സ്നേഹം കിട്ടുക എന്നത്. കരഘോഷത്തിനിടയിൽ മെഗാ സ്റ്റാർ മമ്മൂട്ടി പറഞ്ഞ വാക്കുകളാണിത്.

തൻറെ സിനിമകൾ കാണുകയും പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ഒക്കെ ചെയ്യുന്ന സാദാരണക്കാരായ ആരാധകരോടുള്ള വിദേയത്വം തുറന്ന് പറയുകയാണ് മമ്മൂട്ടി. നാലുപതിറ്റാണ്ട് കാലം കഴിഞ്ഞിട്ടും ഇന്നും സിനിയമയുടെ മുൻ നിരയിൽ നിൽക്കാൻ സാധിക്കുന്നത് ലക്ഷ കണക്കായ തന്റെ ആരാധകരുടെ നിസ്വാർത്ഥമായ മനസ്സുകൊണ്ടാണ് എന്ന് മമ്മൂട്ടി തലകുലുക്കി സമ്മതിക്കുകയാണ്. അവരുടെസ്നേഹമാണ് മെഗാ സ്റ്റാർ മമ്മൂട്ടിയെ സൃഷ്ട്ടിച്ചെതെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

സിനിമ പ്രഖ്യാപിക്കുന്ന നാൾ മുതൽ ആവേശത്തോടെ കാത്തിരിക്കുകയും സോഷ്യൽമീഡിയ- യിൽ ആ ആവേശം സുഹൃത്തുക്കൾക്കായി പങ്കുവെക്കുകയും സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് ഫ്ളക്സ് അടിക്കാനും പോസ്റ്റർ ഒട്ടിക്കാനും എന്തിന് താരത്തിന്ൻറെ പേരിൽ സന്നദ്ധ പ്രവർത്തനങ്ങൾ വരെ നടത്താനും ഒക്കെ ഇറങ്ങി പുറപ്പെടുന്ന ലക്ഷകണക്കായ ആരാധകരാണ് തങ്ങളുടെ നില നിൽപ്പിന്റെ തന്നെ അടിസ്ഥാനം എന്നാണ് മമ്മൂട്ടി ചൂണ്ടി കാണിക്കുന്നത്.

അതിൽ പ്രായഭേതമോ, ജാതി, മത, വർഗ്ഗമോ ഇല്ല ഭീഷ്മ പർവ്വം കൂറ്റൻ വിജയത്തിലേക്ക് കുതിക്കുമ്പോൾ ദുബായിൽ നടന്ന ഒരു പ്രസ്സ് മീറ്റിലാണ് മമ്മൂട്ടി യാദൃച്ഛികമായി മമ്മൂട്ടി തന്റെ മനസ്സ് തുറന്നത്. ഫാൻസുകാരുടെ ചെയ്തികൾ വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെടുകയും ഡീ ഗ്രെഡിഗ്ഡിങ്ങിന്റെ പേരിൽ ഫാൻസ്‌ ഷോകൾ നിരോധിക്കാൻ വരെ തീരുമാനങ്ങൾ ഉണ്ടാവുകയും ചെയ്യുമ്പോൾ ഫാൻസ്‌ എന്ന ആരാധകർ തൻറെ തന്നെ ഭാഗമാണെന്നും അവരില്ലാതെ താൻ ഇല്ല എന്നും തുറന്നടിക്കുകയാണ് മമ്മൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *