സഹോദരിമാരായ 3 യുവതികളെ വിവാഹം ചെയ്തു ലോകത്തെ ഞെ,ട്ടി,ച്ച യുവാവ്.!!

സഹോദരിമാരായ മൂന്ന് യുവതികളെ ഒരേദിവസം വിവാഹം ചെയ്ത് യുവാവ്. കോംഗോ റിപ്പബ്ലിക്കിലെ ലുവിസോയുടെ വിവാഹമാണ് വാർത്തകളിൽ നിറയുന്നത്. ഒറ്റ പ്രസവത്തിൽ ജനിച്ച സഹോദരിമാരാണ് ഇവര്‍. കാഴ്ചയിൽ ഒരോ പോലെ ഇരിക്കുന്ന ഈ ട്രിപ്‌ലറ്റ്സിലെ നതാലി എന്ന യുവതിയുമായി ലുവിസോ പ്രണയത്തിലായിരുന്നു. എന്നാൽ തങ്ങളെക്കൂടി വിവാഹം ചെയ്യണമെന്ന സഹോദരിമാരുടെ അഭ്യർഥന ഇയാൾ സ്വീകരിക്കുകയായിരുന്നുവെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജനിച്ചപ്പോൾ മുതൽ ഒന്നിച്ചുള്ള തങ്ങൾക്ക് വിവാഹശേഷം ‌പിരിയേണ്ടി വരില്ല എന്ന ആശ്വാസത്തിലാണ് സഹോദരിമാർ.

എന്നാൽ മകൻ മൂന്ന് പേരെ ഒരുമിച്ച് വിവാഹം ചെയ്തത് ലുവിസോയുടെ വീട്ടുകാർക്ക് ഇഷ്ടപ്പെട്ടില്ല. അവർ ചടങ്ങിൽനിന്നും വിട്ടുനിന്നു. തനിക്ക് അതിൽ ദുഃഖമില്ലെന്നും മറ്റുള്ളവർ വിവാഹത്തെക്കുറിച്ച് എന്ത് ചിന്തിക്കുമെന്ന ആശങ്കയില്ലെന്നും ലൂവിസോ മാധ്യമങ്ങളോട് പ്രതികരിച്ചു.കോംഗോയുടെ കിഴക്കൻ ഭാഗമായ ദക്ഷിണ കിവു ആണ് ഇവരുടെ സ്വദേശം. ഒന്നിലധികം പേരെ വിവാഹം ചെയ്യുന്നത് ഇവിടെ നിയമവിധേയമാണ്. നീല സ്യൂട്ട് ധരിച്ച ലൂവിസോയും വെള്ള ഗൗൺ ധരിച്ച് യുവതികളും നിൽക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഈ വിവാഹവാർത്ത ഞെട്ടിച്ചെന്നാണ് പലരും കമന്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *