പോസ്റ്റ്മോർട്ടംറിപ്പോർട്ട് പുറത്ത്; അലമുറയിട്ട് വീട്ടുകാർ

തിരുവനന്തപുരം വർക്കലയിൽ അഞ്ചുപേരുടെ മരണത്തിനിടെയാക്കിയ തീപിടുത്തം ഷോർട്ട്സർക്യൂട്ട് കൊണ്ടാവാമെന്ന് പ്രാഥമിക നിഗമനം.അട്ടിമറി സാധ്യതകളൊന്നും ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്താനായില്ലെന്നും അന്വേഷണ സംഘം പറയുന്നു.കടുത്ത ചൂടും പുക ശ്വസിച്ചതുമാണ് അഞ്ചുപേരുടെ മ,ര,ണ,ത്തി,ന് കരണമെന്നാണ് കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടന്ന പോ,സ്റ്റ്മോ,ർ,ട്ടം റിപ്പോർട്ടിലെ നിഗമനം.ഡി ഐ ജി R നിഷാന്തിന്റെ നേതൃത്വത്തിൽഉള്ള പ്രേതക സംഘം അന്വേഷണം നടത്തും.തീ പിടുത്തമുണ്ടായ വീടിന്റെ കാർ ഷെഡ്‌ഡിൽനിന്നും ഹാളിൽനിന്നോ തീ പടർന്നാകുമെന്നാണ് ഇലക്ട്രിക്ക് ഇൻസ്പെക്ടറുടെയും ഫോറൻസിക് വിഭാഗത്തിന്റെയും അനുമാനം.വീടിന്റെ കാർ ഷെഡിലുണ്ടായിരുന്ന ബൈക്കുകൾ കത്തിയിരിന്നു.

ബൈക്കുകൾക് മുകളിലുണ്ടായിരുന്ന അലങ്കാരബൾബുകൾ കേടായി അതിന്റെ വയർ താഴേക്ക് നീണ്ടുകിടന്നു.വയറിൽനിന്നും തീ പൊരിവീണ് വാഹനങ്ങൾ കത്തുകയും തീ പടരുകയും ചെയ്തുവെന്നാണ് നിഗമനം.ഹാളിൽ തീ പടർന്ന് മുഴുവൻ കത്തിനശിച്ചിരുന്നു.ഷോർട്ട്സർക്യൂട്ട് ഇവിടെയും ഉണ്ടായോ എന്ന് സംശയമുണ്ട് പക്ഷെ സി സി ടി വി പരിശോധിച്ച പോലീസ് സംഘം കാർ ഷെഡ്‌ഡിൽനിന്നും തീ പടരാനാണ് സാധ്യതെന്നും മുന്നിൽ കണ്ടത്.ദൃശ്യങ്ങളിൽ ഈ ഭാഗത്താണ് തീ ആദ്യം ഉയരുന്നത്.തീ പിടുത്തമുണ്ടായ വീട്ടിലുണ്ടായ സി സി ടി വി കളുടെ ഹാർഡ് ഡിസ്‌കും കത്തിനശിച്ചു ഇതിലെ ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *