മുരുകൻ നേരത്തെ തീർന്നു 4 ദിവസം കൊണ്ട് ലൂസിഫറും !!!

മമ്മുട്ടിയുടെ ഭീഷ്മപർവ്വം കേരള ബോക്സ് ഓഫീസിനെ അക്ഷരാർത്ഥത്തിൽ തൂകിയാടിച്ചു കഴിഞ്ഞു.മൈക്കിൾ നിറഞ്ഞാടി പണം വാരുമ്പോൾ മലയാള സിനിമ ചരിത്രത്തിൽ തന്നെ എക്കാലത്തെയും വലിയ പണംവാരാൽ പട്ടികയിലേക് ഭീഷ്മപർവ്വവും എത്തുകയാണ്.ആദ്യ നാലുദിവസംകൊണ്ട് മോഹൻലാലിന്റെ ലൂസിഫറിനെ ഭീഷമപർവ്വം മറികടന്നെന്ന് തീയേറ്റർ ഉടമകളുടെ സംഘടനയായ FEUOKതന്നെ വെളിപ്പെടുത്തിയിരിക്കുന്നു.ചിത്രം റിലീസിനെത്തിയ മാർച്ച് 3 വ്യാഴാഴ്ച മുതൽ മാർച്ച് 6 ഞായറാഴ്ച പ്രദർശനം നിർത്തി വെക്കുന്നതുവരെ ആ നാലുദിവസംകൊണ്ട് 8 കോടിക്ക് മുകളിൽ ഷെയർ നേടിയെന്നാണ് തിയേറ്റർ ഉടമകളുടെ വെളിപ്പെടുത്തൽ.നിലവിൽ ഭീഷ്മപർവം പ്രദർശിപ്പിക്കുന്ന എല്ലാ തീയേറ്ററുകളിലും ഹൗസ്ഫുള്ളാണ് കളിക്കുന്നത്.

ആദ്യ നാലുദിവസത്തെ കളക്ഷൻ കണക്കുകൾ പരിശോദിക്കുമ്പോൾ ഭീഷ്മപർവ്വം മോഹൻലാലിന്റെ ലൂസിഫറിന്റെ കളക്ഷൻ മറികടന്ന് 50 കോടി രൂപയുടെ ഗ്രോസ് നേടിയെന്ന് കണക്കുകൾ പുറത്തു വരുന്നത് .4 ദിവസംകൊണ്ട് 50 കോടി ക്ലബ് കയറിയ ഒരേയൊരു സിനിമയായിരുന്നു നിലവിൽ ഇതുവരെ ലൂസിഫർ എന്നാലിപ്പോൾ മമ്മൂട്ടി അമൽ നീരദ് ടീമിന്റെ ഭീഷ്മപർവ്വവും നാലുദിവസംകൊണ്ട് 50 കോടി ക്ലബ് കയറി കഴിഞ്ഞു മാത്രവുമല്ല ലൂസിഫറിന്റെ നാലുദിവസത്തെ ടോട്ടൽ കളക്ഷനെയും മറികടന്നു 53 കോടി ഗ്രോസ്സണ് ചിത്രം സ്വന്തമാക്കിയത് ഈ നില തുടർന്നാൽ 100 കോടി ക്ലബ് ഉറപ്പിക്കുന്ന ഭീഷ്മപർവ്വം 200 കോടി ക്ലബ്ബിൽ എത്തും.ഒരു പക്ഷെ ലൂസിഫറിന്റെ മൊത്തം കളക്ഷനെയും മറികടന്ന് ഏറ്റവും വലിയ വിജയ ചിത്രമായി മാറിയലും അത്ഭുതപ്പെടാനില്ല.

Leave a Reply

Your email address will not be published. Required fields are marked *