നടി കാവ്യാ മാധവൻറെ സ്ഥാപനത്തിൽ തീ,പി,ടു,ത്തം കൊച്ചി ഇടപ്പള്ളി യിലെ ഗ്രാന്റ് മാളിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ലക്ഷ്യ ബ്യൂട്ടിയിലാണ് തീ,പി,ടു,ത്തം ഉണ്ടായത്. കാവ്യാ മാധവന്റെ ഉമസ്ഥതയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ മൂന്ന് മണിയോടെയാണ് ബ്യുട്ടീക്കിൽ തീ,പി,ടു,ത്തം ഉണ്ടായത്. പുറത്ത് പുക കണ്ട് സെക്യൂരിറ്റി ജീവനക്കാരാണ് ഫയർ ഫോഴ്സിൽ വിവരം അറിയിയച്ചത്. അഞ്ചരയോടെയാണ് തീ പൂർണ്ണമായും അണക്കാനായത്.
കടയിലെ തുണികളും തയ്യൽ മെഷീനുകളും കത്തി നശിച്ചു. മാളിന് അകത്തായതിനാൽ തീ മറ്റുകടകളിലേക്ക് പടരാതിരിക്കാൻ ഉദ്യോഗസ്ഥർ മുൻ കരുതലെടുത്തു. അഞ്ചരയോടെയാണ് തീ പൂർണ്ണമായും അണക്കാനായത്. സ്ഥാപനം പൂർണ്ണമായും കത്തിനശിച്ച നിലയിലാണ്. ലക്ഷ്യ ബ്യുട്ടീക്ക് ഇപ്പോൾ ഓൺലൈൻ ആയാണ് പ്രദാനമായും കച്ചവടം നടത്തുന്നത്. ഇതിനായുള്ള വസ്ത്രങ്ങൾ തൈപ്പിച്ചെടുക്കുന്നതിനായിരുന്നു ഗ്രാൻഡ് മാളിൽ ലക്ഷ്യ ബ്യുട്ടിക്ക് പ്രവർത്തിച്ചിരുന്നത്.
ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം നടി ആക്രമിച്ചകേസ്സിലെ പ്രധാന തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മോറി കാർഡ് ഒളിപ്പിച്ച സംഭവുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറഞ്ഞ സ്ഥാപനമാണ് ലക്ഷ്യ. കേസിലെ പ്രതിയായ പൾസർ സുനി ലക്ഷ്യ യിൽ എത്തി എന്നായിരുന്നു വിവരം. ഇതനുസരിച്ച് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തിയിരുന്നു. 2015 -ലാണ് ഓൺലൈൻ വസ്ത്ര വ്യാപാര കേന്ദ്രമായ ലക്ഷ്യ യിലൂടെ കാവ്യാ മാധവൻ ബിസ്‌നസ്സിലേക്ക് കടന്നത്.