മമ്മൂട്ടിയുടേയും നയൻതാരയുടെയും കുസൃതി കുട്ടി ശിവാനിയെ കണ്ടില്ലേ “അനിഖ” വലുതായി. “ഭാസ്കർ ദി റാസ്ക്കൽ” കണ്ടവർ മറക്കാത്ത കുട്ടിത്തമാണ് ആ ചിത്രത്തിൽ ബാലതാരമായി വിലസിയ ശിവാനി എന്ന കഥാപാത്രം. ആ വേഷം അടക്കത്തോടെ ചെയ്തത് “അനിഖ സുരേന്ദ്ര”നാണ്. ആ “അനിഖ സുരേന്ദ്ര”നും സുഹൃത്ത് ശ്രേയ ജയദീപും ഒരുമിച്ചെത്തുന്ന ഇരവും പകലും എന്ന മ്യുസിക്ക് ആൽബം ശ്രദ്ധ നേടുന്നു. യാത്രയിലൂടെ സ്വതദ്ര്യത്തിന്റെ ആനന്ദം കണ്ടെത്തുന്ന രണ്ട് പെൺകുട്ടികളുടെ കഥയാണ് ഗാനത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.
ശ്രേയ ജയദീപ് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് ബാബുരാജ് കളമ്പൂരാണ്. അർജുൻ p നായരാണ് ഈണം ഒരുക്കി ഇരിക്കുന്നത്. ശ്രാവൺ ശങ്കറിന്റേതാണ് ഗാനരംഗത്തിന്റെ ആശയവും സംവിധാനവും. നസ്രിയ നസീമാണ് വീഡിയോ ഗാനം റിലീസ് ചെയ്തത്. വനിത ദിനത്തോടനുബന്ധിച്ചാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. അമല മീഡിയ ഹൌസ് നിർമിച്ചിരിക്കുന്ന പ്രോഗ്രാമിംഗ് മിക്സിംഗ് മാസ്റ്ററിംഗ് എന്നിവ അർജുൻ പി നായർ തന്നെ കൈകാര്യം ചെയ്തിരിക്കുന്നു. ക്യാമറ സമൂദ് അലക്സ് എഡിറ്റിങ് ടിനു ജോർജ് വെള്ളുക്കുന്നിൽ. അനിഖ താങ്കൾ വളർന്നിരിക്കുന്നു.മിടുക്കി ആയിരിക്കുന്നു നന്നായിട്ടുണ്ട് ഈ ഗാനം.