കാവ്യ മാധവന്റെ കൊച്ചിയിലെ കടയിൽ തീപിടിച്ചു.തുണിയും സാധനകളും കത്തി നശിച്ചു അപകട കാരണം വ്യക്തമല്ല.ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ അട്ടിമറി നടന്നോ എന്ന് പോലീസ് അന്വേഷിക്കുകയാണ്.ഇടപ്പള്ളി ഗ്രാൻഡ് മാളിലെ “ലക്ഷ്യ”എന്ന സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്.പുലർച്ചെ 3 മണിയോടെ ആയിരിന്നു തീ പിടുത്തം ഉണ്ടായത്.
ഏറെനാൾ സിനിമയിൽ നിന്നും മാറിനിന്ന കാവ്യാ പുതിയതായി എന്തെങ്കിലും ചെയ്യണമെന്ന ആലോചനയിൽ എത്തുകയായിരുന്നു.ഫാഷൺ ഡിസയ്ൻ പഠിച്ച സഹോദരൻ മിഥുനിന്റെ പിന്തുണയോടു കൂടെയാണ് ലക്ഷ്യ തുടങ്ങിയത്.ദിലീപുമായുള്ള വിവാഹ ശേഷം തുടങ്ങിയ സ്ഥാപനമായിരിന്നു ഇത്.നടി ആക്രമിച്ച കേസിൽ ഈ സ്ഥാപനത്തിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു അതുകൊണ്ട് തന്നെ ഈ സ്ഥാപനത്തിലെ തീ പിടുത്തം ഗൗരവത്തോടെ കാണാനാണ് പോലീസ് തീരുമാനം എടുത്തിട്ടുള്ളത്.