ജീവിതം മാറ്റി മറിച്ചത് ഈ മൂന്ന് പെണ്ണുങ്ങൾ,എല്ലാം തുറന്ന് പറഞ്ഞ് റിമി ടോമി …

ജീവിതം മാറ്റിമറിച്ചത് ഈ മൂന്ന് പെണ്ണുങ്ങൾ. എല്ലാം തുറന്ന് പറഞ്ഞ് റിമി ടോമി. റിമി പണ്ടേ അങ്ങനെയാണ്. ഒന്നിനും ഒരു ഒളിവും മറയും ഇല്ല അതാണ് അവരുടെ പ്രത്യേകതയും. ആരാധകരുടെ ഇഷ്ട്ടം നേടിയെടുക്കുന്നതിൽ മിടുക്കിയായ റിമി ടോമി തന്നെ സ്വാധീനിച്ച മൂന്ന് പേരെ കുറിച്ച് പറയുകയാണ്. വർക്ക്‌ ഔട്ട് വീഡിയോ പങ്കുവെച്ച് പറയുകയാണ് ഗായിക റിമി ടോമി. വനിത ദിനത്തോട് അനുബന്ധിച്ചുള്ള സ്‌പെഷ്യൽ വീഡിയോ ആണ്. ഇത് ജീവിതത്തിൽ വിജയങ്ങൾ നേടാൻ തന്നെ ഏറ്റവും കൂടുതൽ സഹായിച്ച മൂന്ന് സ്ത്രീകളോടുള്ള ആദരവായാണ് റിമിയുടെ പുതിയ വീഡിയോ.

നിങ്ങളുടെ ഫിറ്റ്‌നസ് ലവൽ നിങ്ങൾ തന്നെ തീരുമാനിക്കുക. നിങ്ങളെ കുറിച്ചുള്ള നിർവ്വചനങ്ങൾ നിങ്ങൾ തന്നെ സൃഷ്ടിക്കുക. നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് ആരും നിങ്ങളോട് പറയാതിരിക്കട്ടെ. അത് സ്വയം കണ്ടെത്തുക എല്ലാവരും കൂടുതൽ ശക്തരായി തീരട്ടെ. താര സുദർശൻ, ബിന്നി കൃഷ്ണകുമാർ ,ഹർഷ എന്നീ മൂന്ന് സ്ത്രീകളാണ് ജീവിതത്തിൽ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ളത്.

അവർ എൻറെ ജീവിതത്തിലും ശരീരത്തിലും കരിയറിലും മാറ്റങ്ങൾ വരുത്തി. വിജയങ്ങൾ നേടാൻ എന്നെ സഹായിച്ചു ഇനിയും വിജയത്തിലേക്ക് കരുത്തോടെ നീങ്ങുകയാണ് ഞാൻ. എല്ലാവർക്കും “വനിതാ” ദിന ആശംസകൾ വീഡിയോ പങ്കുവെച്ച് റിമി ടോമി കുറിച്ചു. ഈ മൂന്ന് പേരുടെയും മേഖലകൾ. പ്രശസ്തയായ യോഗ ട്രെയ്‌നറാണ് താര സുദർശൻ മുമ്പും താരയെ കുറിച്ച് റിമിടോമി സമൂഹ മാധ്യമ കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്. ഫിറ്റ്നസ് ട്രെയ്‌നറാണ് ഹർഷ. ബിന്നി കൃഷ്ണകുമാർ പ്രശസ്ത ഗായികയാണ്. ഇനിയും ഉയരങ്ങൾ കീഴടക്കാൻ റിമിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *