ഇളയ മകന്റെ വിവാഹം അടുത്തമാസം നടത്താനുള്ള ഒരുക്കങ്ങൾക് ഇടെയാണ് രാഹുൽനിവാസിലെ കൂട്ട ദുരന്തം.പ്രതാപന്റെ ഇളയ മകൻ ആഹിലിന്റെ വിവാഹം നാട്ടുകാരിയായ പെൺകുട്ടിയുമായി തീരുമാനിച്ചിരുന്നു.ആഹിലിനും കുടുംബത്തിനുണ്ടയ അപകടമറിഞ്ഞു കുടുബത്തോടൊപ്പം ആശുപത്രിയിൽ എത്തിയ വധു മരണമറിഞ്ഞ് കുഴഞ്ഞുവീണു.എഞ്ചിനിയർ ബിരുദദാരിയാണ് അഹിൽ എം ബി എ കഴിഞ്ഞ് അച്ഛനൊപ്പം പച്ചക്കറി ബിസിനസ് നടത്തുന്ന ചേട്ടൻ നിഹിലിനെപോലെ അഹിലും സഹായിക്കാൻ കടയിലെത്തുമായിരിന്നു.
വിവാഹത്തിനും റിസപ്ഷനുമുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച പ്രതാപൻ കുടുംബങ്ങൾക്കും വ്യാപാരി സുഹൃത്തുകൾക്കും ഒപ്പം അത് ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകളും നടത്തി വരുകയായിരുന്നു.വിവാഹ ക്ഷണകത്ത് തയ്യാറാക്കാനും വസ്ത്രങ്ങളും സ്വർണ്ണങ്ങളും മറ്റും വാങ്ങാനുമുള്ള ആലോചനകൾ നടത്തിയിരുന്ന കുടുബം വീട് പെയിന്റ് ചെയ്ത് വൃത്തിയാക്കാനുള്ള നീക്കങ്ങളും തുടങ്ങിയിരുന്നു.വിദേശത്തുനിന്നും അടുത്തമാസം മൂത്തമകനും കുടുംബവും മറ്റു ബന്ധുക്കളും എല്ലാമെത്തി ചടങ്ങ് ഗംബീരമാക്കാൻ ഇരിക്കെയാണ് ദുരന്തം.കഴിഞ്ഞ ദിവസം വൈകുന്നേരവും അയൽവാസികളും സുഹ്ർത്തുക്കളും മറ്റും എല്ലാരുംവന്നു കാണുകയും വീട്ടുവിശേഷങ്ങൾ പങ്കവെക്കുകയും ചെയ്ത കുടുംബത്തിന് അപ്രദിക്ഷിത വിയോഗം അടുത്ത ബന്ധുക്കൾക്കും നാട്ടുകാർക്കും താങ്ങാനാവുന്നില്ല.