കൊട്ടാരക്കര പട്ടാഴി അമ്പലത്തിൽ നടന്ന സംഭവം; തൊഴുത്തുകൊണ്ടിരിക്കെ മാല മോഷണം പോയി, എന്നാൽ പിന്നീട്…

ക്ഷത്രത്തിൽ തൊഴുത് നിൽക്കവേ വീട്ടമ്മയുടെ മാല മോഷണംപോയി.കൊട്ടാരക്കര പട്ടാഴിദേവി ക്ഷേത്രത്തിലാണ് സംഭവം എന്നാൽ മാല മോഷണംപോയതിന്റെ വിഷമത്തിൽ പൊട്ടിക്കരഞ്ഞ വീട്ടമ്മക് രണ്ട് സ്വർണ്ണ വളകൾ ഊരിനൽകി ഒരുസ്ത്രീ ഇപ്പൾ ഈ സ്ത്രീയെ തേടുകയാണ് ഒരുനാട്.കൊട്ടാരക്കര മാഴ്ലം പള്ളിക് മുകളിൽ മാങ്ങാട് വീട്ടിൽ സുഭദ്രയുടെ മാലയാണ് മോഷണം പോയത്.കശുവണ്ടി തൊഴിലാളിയാണ് സുഭദ്ര.ക്ഷേത്ര സന്നിധിയിൽ തൊഴുത് നിൽക്കവെയാണ് രണ്ടുപവന്റെ മാല മോഷണം പോയത്.

കരഞ്ഞു നിലവിളിച്ച സുഭദ്രയുടെ അടുത്തേക് ഒരു സ്ത്രി എത്തുകയിരുന്നു തുടർന്ന് തന്റെ കയ്യിൽ ഉണ്ടായിരുന്ന രണ്ടുവളകൾ ഊരിനൽകുരുകയായിരിന്നു.ഒറ്റ കളർ സാരിയിട്ട് കണ്ണടവെച്ച സ്ത്രിയെ പിന്നീട് കണ്ടെത്താൻ ആയില്ലെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്‌തു.”അമ്മ കരയണ്ട ഈ വളകൾ വിറ്റ് മാലകൾ വാങ്ങി ധരിച്ചോളൂ മാല വാങ്ങിയ ശേഷം ക്ഷേത്രത്തിൽ എത്തി പ്രാർത്ഥിക്കണം”വള ഊരി നൽകിയ ശേഷം സുഭദ്രയോട് ആ സ്ത്രീപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *