വളഞ്ഞവട്ടം മുട്ടത്തുപറമ്പിൽ ഷാഹ്കുമാറിന്റെ ഭാര്യ സ്മിത യുടെ ആ,ത്മ,ഹ,ത്യയിൽ ഞെട്ടിത്തരിച്ചു ഉറ്റവരും, നാട്ടുകാരും. ആ,ത്മ,ഹ,ത്യക്ക് തൊട്ടു മുമ്പ് വരെ ബന്ധുവായ ഒൻപതാം ക്ലസ്സുകാരിക്ക് ഒപ്പം സ്മിത സിനിമ കണ്ടിരിക്കുകയായിരുന്നു എന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. സിനിമ കണ്ടിരിക്കെ സ്മിത മുറിയിലേക്ക് പോയ വിവരം പെൺകുട്ടി അറിഞ്ഞില്ല. ഇടക്ക് എന്തോ പറയാനായി പെൺകുട്ടി തിരിഞ്ഞു നോക്കിയപ്പോൾ സ്മിത അടുത്തില്ല. തുടർന്ന് പെൺകുട്ടി മുറികളിലെല്ലാം നോക്കിയെങ്കിലും കണ്ടില്ല. അപ്പോഴേക്കും ബന്ധുവായ മറ്റൊരു സ്ത്രീ വീട്ടിലെത്തി. പെൺകുട്ടി ഇവരോട് വിവരം പറഞ്ഞു.
വീടിന് തൊട്ടടുത്തുള്ള വർക്ക്ഷോപ്പ് ജീവനക്കാരോടും ഇവർ വിവരം പറഞ്ഞു. ഇവർ അറിയിച്ചത് പ്രകാരം സ്മിതയുടെ ഭർത്താവും ബന്ധുക്കളും ഉടൻ വീട്ടിലെത്തി. എല്ലാവരും എത്തി വീടാകെ പരിശോധിച്ചു എങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ല. പരിശോധനക്കിടെ കുളിമുറി അകത്തുനിന്നും പൂട്ടിയ നിലയിൽ കണ്ടെത്തി. പൂട്ടുതകർത്തു പരിശോധിച്ചപ്പോൾ കഴുക്കോലിൽ പ്ലാസ്റ്റിക് കൊരുത്ത് പ്ലാസ്റ്റിക് കയറിൽ തൂങ്ങിയ നിലയിൽ സ്മിതയെ കണ്ടെത്തുകയായിരുന്നു.
ഉടൻ കയർ അറുത്തുമാറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിടപ്പുമുറിയിലെ കട്ടിലിൽ ഉറക്കികിടത്തിയ ശേഷമുള്ള സ്മിതയുടെ ആ,ത്മ,ഹ,ത്യയുടെ കാരണം വ്യക്തമല്ല. പ്രസവ ശേഷം സ്മിതക്ക് ചെറിയ രീതിയിലുള്ള മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും ചികിത്സയുടെ ഭാഗമായി മരുന്നുകൾ കഴിച്ചിരുന്നു എന്നും അടുത്ത ബന്ധുക്കൾ പോലീസിനെ അറിയിച്ചിട്ടുണ്ട്. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.