പോക്കറ്റടി; സീരിയൽ നടിയെ പോലീസ് അറസ്റ്റ് ചെയ്തു;

പോക്കറ്റടി കേസിൽ നടി രൂപദത അ,റ,സ്റ്റി,ൽ.കൊൽക്കത്ത രാജ്യാന്തര പുസ്തക മേളയിൽ നിന്നാണ് നടിയെ പോലീസ് പിടികൂടിയത്.ഇവരിൽ നിന്നും എഴുപത്തി അയ്യായിരം രൂപ പോലീസ് കണ്ടെടുത്തതായും ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ശനിയാഴ്ച രാത്രിയാണ് നടി പോലീസിന്റെ പിടിയിലായത്.ഒരു സ്ത്രി ചവിട്ടു കുട്ടയിലേക് പേഴ്‌സ് വലിച്ചെറിയുന്നത് പുസ്തക മേളയിൽ ഡ്യൂട്ടിക് ഉണ്ടായിരുന്ന പോലീസുകാരുടെ ശ്രദ്ദയിൽ പെട്ടിരിന്നു തുടർന്ന് ഇവരെ ചോദ്യം ചെയ്യുകയും കയ്യിലുണ്ടായിരുന്ന ബാഗ് പരിശോധിക്കുകയും ചെയ്തതോടെയാണ് പോക്കറ്റടി നടത്തിയതായി കണ്ടെത്തിയത്.

നടിയുടെ ബാഗിൽനിന്ന് ഒട്ടേറെ പേഴ്‌സുകളും എഴുപത്തി അയ്യായിരം രൂപയും പോലീസ് കണ്ടെത്തി.2020ൽ സംവിധായകൻ അനുരാഗിന് എതിരെ വ്യാജ ആരോപണമുന്നയിച്ച രൂപ ദത്ത് വിവാദത്തിലായിരിന്നു.അനുരാഗ് ഫേസ്ബുക്കിലൂടെ അശ്ളീല സന്ദേശങ്ങൾ അയച്ചെന്നായിരുന്നു നടിയുടെ ആരോപണം.സന്ദേശങ്ങൾ സ്ക്രീൻ ഷോട്ടുകളും നടി പങ്ക് വെച്ചിരുന്നു എന്നാൽ അനുരാഗ് എന്ന് പേരുള്ള മറ്റൊരാളാണ് നടിക്ക് മെസ്സേജുകൾ അയച്ചതെന്ന് പിന്നീട് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *