മമ്മൂട്ടിയുടെ ചോദ്യത്തിന് ആൻ്റണി പെരുമ്പാവൂരിൻ്റെ തകർപ്പൻ മറുപടി …

നടൻ സിദ്ധീക്കിന്റെ മകൻ ഷഹീൻ സിദ്ധീക്കിന്റെ വിവാഹത്തിന്റെ റിസപ്‌ഷൻ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോൾ. ചടങ്ങിനെത്തിയ മമ്മൂട്ടിയും ആശിർവാദ് സിനിമാസിന്റെ ആന്റണി പെരുമ്പാവൂരും തമ്മിൽ അവിടെ നടന്ന ദീർഘമായ ചർച്ച ഇപ്പോൾ ആരാധകർക്കിടയിൽ പലവിധ ചർച്ചകൾക്കും കാരണമായിട്ടുണ്ട്. എന്താണ് ഇരുവരും ഇത്ര സീരിയസ്സായി സംസാരിക്കുന്നത് എന്നാണ് പലർക്കും അറിയേണ്ടത്. യദാർത്ഥത്തിൽ ഇരുവരും സംസാരിച്ചത് ഭീഷ്മ പർവ്വത്തെ പറ്റിയാണ് എന്നാണ് നിരീക്ഷണം.

ഭീഷ്മ പർവ്വ ത്തിന്റെ വിജയത്തിൽ ആന്റണി പെരുമ്പാവൂർ തൻറെ അഭിനന്ദനങ്ങൾ മമ്മൂക്കയെ അറിയിച്ചപ്പോൾ മമ്മൂട്ടിയുടെ തിരിച്ചുള്ള ചോദ്യം പടം ആന്റണിയുടെ തിയേറ്ററുകളിൽ എങ്ങനെയുണ്ട് എന്നാണ്. മികച്ച കളക്ഷനാണെന്നും നല്ല പ്രതികരണം എല്ലാവരിൽനിന്നും കിട്ടുന്നുണ്ടെന്നും എൺപത്തി അഞ്ച് ശതമാനത്തിന് മുകളിൽ ഒക്കുപെൻസി ചിത്രത്തിന് ഉണ്ടെന്നും ആന്റണി പെരുമ്പാവൂർ മമ്മൂട്ടിയെ അറിയിച്ചത്രെ. മാത്രവുമല്ല ഭീഷ്മ പർവ്വം കുടുംബ സമേതം തന്നെ താൻ തിയേറ്ററിൽ പോയി കണ്ടു എന്നും പടം പൊളിച്ചു എന്നുമാണ് ആന്റണി പെരുമ്പാവൂർ പറഞ്ഞതത്രെ.

ഭീഷ്മ പർവ്വം സമ്മാനിച്ച വിജയത്തിന്റെ തലയെടുപ്പോടുകൂടി തന്നെയാണ് സിദ്ധീക്കിന്റെ മകൻറെ വിവാഹ സൽക്കാര ചടങ്ങിലേക്ക് എത്തിയത്. ഭീഷ്മ പർവ്വത്തിന്റെ വൻ വിജയത്തിൽ മമ്മൂട്ടിയെ നിരവധി പേരാണ് അഭിനന്ദനങ്ങൾ അറിയിച്ചത്. മമ്മൂട്ടിക്ക് പുറമെ മോഹൻലാലും, ദിലീപും, ബിജുമേനോനും, ജയറാമും, പാർവതിയും, അന്നബെന്നും, മമതമോഹൻദാസും, പ്രമുഖ സംവിദായകരും ഉൾപ്പടെ മലയാള സിനിമ രംഗത്തെ പ്രമുഖരുടെ ഒരു നീണ്ട നിര തന്നെ വിവാഹ സൽക്കാര ചടങ്ങിന് എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *