നയൻതാര വിവാഹിതയായി വീഡിയോ വൈറൽ സിന്ദൂരം അണിഞ്ഞ് അതീവ സുന്ദരിയായി നയൻതാര…

നടി നയൻതാരയും സംവിധായകൻ വിഘ്‌നേശ് ശിവനും തമ്മിലുള്ള വിവാഹം കഴിഞ്ഞു എന്ന റിപ്പോർട്ടുകൾ. ഇരുവരും ക്ഷേത്ര ദർശനം നടത്തുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് വിവാഹ വാർത്ത പ്രചരിച്ചത്. നയൻ‌താര നെറ്റിയിൽ സിന്തുരം ചാർത്തിയിട്ടുണ്ടെന്നാണ് ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാവുന്നത്. ആരാധകർ ഏറെ കാത്തിരിക്കുന്ന താര വിവാഹ മാണ് വിഘ്‌നേഷിന്റെയും നയൻതാരയുടെയും. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു എന്ന് നയൻ‌താര നേരത്തെ സ്തിരീകരിച്ചിരുന്നു. അതിനിടെ രസകരമായ ഒരു വാർത്തയും പുറത്ത് വന്നിരുന്നു.

ജ്യോതിഷ പ്രകാരമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നടി നയൻ‌താര വിവാഹത്തിന് മുൻപേ മരത്തിനെ വരണമാല്യം അണിയിക്കുമെന്നാണ് അഭ്യുഹങ്ങൾ. നയൻ താരക്ക് ജാതക ദോഷമുണ്ടെന്നും ജ്യോതിഷിയുടെ നിർദേശപ്രകാരമാണ് ഇത് ചെയ്യുന്നതെന്നും റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു. എന്നാൽ ഇത് സംബന്ധിച്ചു ഔദ്യോഗിക സ്തിരീ കരണം ഒന്നും വന്നിരുന്നില്ല. 2011 -ൽ പുറത്തിറങ്ങിയ ശ്രീ രാമരാജ്യം എന്ന ചിത്രത്തോടെ അഭിനയ രംഗത്ത് നിന്നും വിട പറഞ്ഞ നയൻതാര തിരിച്ചു വന്നത് 2015 -ൽ വിഘ്‌നേശ് ഒരുക്കിയ “നാനും റൗഡി താൻ” എന്ന ചിത്രത്തിലൂടെ ആയിരുന്നു.
വിഘ്‌നേഷിന്റെ കന്നി സംവിദാന സംരഭത്തിലെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. വിഘ്‌നേഷിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ ചിത്രം. “കാതു വാക്കിലെ രണ്ട് കാതൽ” ചിത്രമാണ് വിഘ്‌നേഷ് ശിവന്റെ സംവിദാനത്തിൽ നയൻ‌താര നായികയായി ഇനി പ്രദർശനത്തിന് എത്താനുള്ളത്. വിഘ്‌നേശ് ശിവന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. വിജയ് സേതുപതി നായകനായി എത്തുന്ന ചിത്രത്തിൽ സാമന്ത നായികയാണ്.

Leave a Reply

Your email address will not be published. Required fields are marked *