മലപ്പുറത്ത് അബദ്ധത്തിൽ എലിവിഷത്തിന്റെ ഒഴിഞ്ഞ ഡ്യുബ് എടുത്ത് വായിൽ തേച്ച മൂന്ന് വയസ്സ് കാരന് ദാരുണ “അന്ത്യം” മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി കൊയങ്കുളം കുപ്പിവളവിലെ സുഹൈല – അൻസാർ ദമ്പതികളുടെ മകൻ റിസിൻഷ ആണ് മ,രി,ച്ച,ത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഒഴിവാക്കിയ ഉപയോഗ ശൂന്യമായ എലിവിഷത്തിന്റെ ഡ്യുബ് എടുത്ത് കുട്ടി കളിക്കുക ആയിരുന്നു. ഇതിനിടെയാണ് കുട്ടി അത് വായിൽ തേച്ചത്. തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചു.
മൂന്ന് ദിവസമായി കോട്ടക്കലിലും കോഴിക്കോടും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. ഇന്ന് പുലർച്ചെയാണ് മ,രി,ച്ച,ത് വീട്ടുകാരുടെ നേരിയ അശ്രദ്ധ മൂലമാണ് കുഞ്ഞിന് ജീവൻ നഷ്ടമായത്. എലിവിഷത്തിന്റെ ഡ്യുബ് എടുത്ത് കളിക്കുന്നത് ആരുടേയും ശ്രദ്ധയിൽ പെട്ടില്ല എന്നതാണ് വാസ്തവം. ഈ ഒരു ചെറിയ അശ്രദ്ധ കുഞ്ഞിന്റെ ജീവൻ നഷ്ട്ടപെടുന്നതിലേക്ക് എത്തിച്ചിരിക്കുകയാണ്.
ആർക്കും വിശ്വസിക്കാനാവുന്നില്ല വീട്ടിൽ എപ്പോഴും കളിയും ചിരിയുമായി ഓടി നടന്നിരുന്ന കുഞ്ഞ് ആയിരുന്നു പെട്ടെന്ന് കുഞ്ഞിന്റെ വിയോഗം ആർക്കും അംഗീകരിക്കാൻ ആവുന്നില്ല. എങ്ങിനെ ആശ്വസിപ്പിക്കണമെന്നറിയാതെ വേദനിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും.