റാമ്പിലൂടെ നടന്ന് മത്സരിച്ച് ലാലേട്ടനും മമ്മൂക്കയും വീഡിയോ വൈറൽ

ഇപ്പോൾ സോഷ്യൽമീഡിയ ഇളക്കിമറിക്കുന്നത് നടൻ സിദ്ധീക്കിന്റെ മകൻറെ കല്യാണ പാർട്ടിക്ക് സൂപ്പർ താരങ്ങൾ മോഹന്ലാലും, മമ്മൂട്ടിയും നടത്തിയ സ്‌റ്റൈലൻ റാമ്പ് വാക്കാണ്. മുൻകൂട്ടി പ്ലാൻ ചെയ്തതല്ലെങ്കിലും യാതൃശ്ചികമായി സംഭവിച്ച ഈ സ്‌റ്റൈലൻ നടത്ത മത്സരത്തിൽ ഞെട്ടിയിരിക്കുകയാണ് ആരാധകർ. സംഭവം ഇങ്ങനെ സിദ്ധീക്കിന്റെ മകന്റെ അത്യ ആഡംബര പൂർവ്വം നടന്ന വിവാഹ സൽക്കാരത്തിന് ആദ്യം എത്തിയത് മമ്മൂക്കയാണ്. വെള്ളിക്കസവുള്ള വെള്ള മുണ്ടും വെള്ള ഷർട്ടുമണിഞ്ഞ് വൈറ്റ് ആൻഡ് വൈറ്റായി ചടങ്ങിനെത്തിയ അദ്ദേഹത്തെ സിദ്ധീഖ് തന്നെ വധു വരന്മാർ ഇരിക്കുന്ന വേദിയിലേക്ക് ക്ഷണിക്കുന്നു.

മമ്മൂട്ടി വധു വരന്മാർക്കൊപ്പം വേദിയിൽ കുശലം പങ്കിട്ട് നിൽക്കുമ്പോൾ കംപ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ വരവായി. മെറൂൺ നിറത്തിലുള്ള ഷർട്ടും കറുത്ത പാന്റ്‌സും ചുവന്ന ഷുവുമണിഞ്ഞ് തലയിൽ തൊപ്പിയും നീണ്ട താടിയുമായി ബറോസ്സ് ലുക്കിലാണ് ലാലേട്ടൻ എത്തിയത്. ഉടനെ അദ്ദേഹത്തെയും വേദിയിലേക്ക് ക്ഷണിക്കുന്നു. പിന്നെ ഇരുവരുടെയും സന്യധ്യത്തിലാണ് വധു വരന്മാർ വിവാഹ സൽക്കാരത്തിന്റെ കേക്ക് മുറിച്ചത്. വധു തന്നെ കേക്കിൻറെ ഒരൽപം മമ്മൂക്കാക്കും ലാലേട്ടനും വിതരണം ചെയ്യു.കയും ചെയ്തു.

അതിന് ശേഷം ഫോട്ടോ സെഷനും കഴിഞ്ഞ് ആദ്യം വേദിയിൽനിന്ന് ഇറങ്ങിയത് മോഹൻലാലാണ്. വധു വരന്മാർ ഇരിക്കുന്ന വേദിയിൽനിന്നും അതിഥികൾക്കുള്ള ഇരിപ്പിടത്തിൻറെ അരികിലായി പത്തു പതിനഞ്ചു മീറ്റർ നീളമുള്ള ഒരു റാമ്പ് കെട്ടി ഒരുക്കിയിട്ടുണ്ടായിരുന്നു. അതിലൂടെ ലാലേട്ടൻ നല്ല സ്‌റ്റൈലായിട്ട് നടന്നു ക്യാമറകൾ തുരുതുരാ ചിത്രമെടുത്തു.
ലാലേട്ടന്റെ പിറകിലായി മമ്മൂക്കയും റാമ്പിലേക്കിറങ്ങി നടന്നു കൈകൾ പിന്നിലേക്ക് കെട്ടി സേതുരാമയ്യർ സ്‌റ്റൈലിൽ മമ്മൂട്ടിയും റാമ്പിലൂടെ നീങ്ങി. സൂപ്പർ താരങ്ങളുടെ ഈ മത്സര നടത്തം ആരാധകർ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ സോഷ്യൽ മീഡിയയിൽ. ഇരുവരുടെയും സൗഹൃദവും പൊതുവേദികളിൽ ഒന്നിച്ചുള്ള സഹവർത്തിത്വവും നിറഞ്ഞ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നതും. നിറഞ്ഞ കമന്റുകളോടെയാണ് ഇതേ പറ്റി ഈ വീഡിയോക്ക് ചുവട്ടിൽ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *