ആന്ധ്രാപ്രദേശിലെ കുറുനിലെ ഉപ്പാറ ഗ്രാമത്തിലാണ് അസാധാരണമായ വിവാഹം നടന്നത്.13 കാരൻ തന്നെക്കാൾ 10 വയസ്സിന് മുതിർന്ന സ്ത്രീയെ ഭാര്യയാക്കി.അസുഖബാധിതാരയായ അമ്മയുടെ ആഗ്രഹം സാധിക്കാനാണ് ബാലൻ ഇതിന് തയ്യാറായതെന്ന് പ്രദേശവാസികൾ പറയുന്നു.തന്റെ മരണശേഷം വീട്ടുകാര്യങ്ങൾ നോക്കാൻ പ്രാപ്തിയുള്ള മുതിർന്ന സ്ത്രീയെ കുടുംബത്തിലേക് കൊണ്ടുവരാമെന്നായിരുന്നു അമ്മയുടെ ആഗ്രഹം തുടർന്ന് ബെല്ലാരി ജില്ലയിലെ കണികാരൂളിൽനിന്ന് 23 കാരിയായ വധുവിനെ കണ്ടെത്തി.വിവാഹം കഴിഞ്ഞ് 27ന് വീട്ടിൽവെച് നടത്തുകയായിരിന്നു.
സമൂഹ മാധ്യമങ്ങളിലൂടെ ഇതിന്റെ ചിത്രങ്ങൾ പ്രചരിച്ചപ്പോളാണ് പ്രാദേശിക അതികൃതർ ഈക്കാര്യം അറിയുന്നത്.സംഭവമറിഞ്ഞ് അന്വേഷിക്കാൻ വന്ന ഉദ്യഗസ്ഥർ കാണുന്നത് ആളൊഴിഞ്ഞ വീടാണ് രണ്ട് കുടുബംങ്ങളും വിവാഹത്തിന് ശേഷം ഗ്രാമം വിട്ട് പോയിരുന്നു.കാർഷിക കൂലിപ്പണിക്കാരനാണ് ബാലന്റെ വീട്ടുകാർ.ഭര്‍ത്താവ് സ്ഥിരമായ മദ്യപാനി ആയതിന് തന്റെ മക്കളെ നോക്കാൻ ആളില്ലാതാകുമെന്നും മാതാവ് ഭയന്നിരുനെന്നും രണ്ടുപെൺമകളും രണ്ടുആൺമക്കളും ഒറ്റപെട്ടുപോവുമെന്നതിനാലും അവര്ക് താങ്ങാവാൻ വേണ്ടിയാണ് അവർ ഇതിന് മുതിർന്നതെന്നും അയൽവാസി അധികൃതരെ അറിയിച്ചു.വിവാഹ നിയമപരമായി നിലനിൽകുന്നിലെന്നും രണ്ടു ദിവസത്തിനകം വധു വരന്മാരെ ഹാജരാക്കിയില്ലെങ്കിൽ കേസ് എടുക്കുമെന്നും തഹസിൽദാർ ശ്രീനവാസ് റാവു പറഞ്ഞു.