ഒടുവിൽ ദിലീപ് വിളിച്ച കൂട്ടത്തിൽ ഡി ഐ ജി യും – ഞെട്ടിക്കുന്ന വിവരങ്ങൾ

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസ്സിൽ ദിലീപ് വിളിച്ചവരുടെ പട്ടികയിൽ dig യും. സംഭവവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. dig സഞ്ചയ് കുമാർ ദിലീപുമായി സംസാരിച്ചതിന്റെ രേഖകൾ മാധ്യമങ്ങൾ പുറത്ത് വിട്ടു. ദിലീപുമായി സഞ്ചയ് കുമാർ നാലുമിനുട്ട് പന്ത്രണ്ട് സെക്കന്റ്‌ സംസാരിച്ചതയാണ് നിർണായക വിവരം. ജനുവരി എട്ടിന് വാട്സ് ആപ്പ് കോൾ വഴി ആണ് സംസാരിച്ചത്. dig സഞ്ചയ് കുമാർ വിളിച്ചതിന് ശേഷമാണ് ദിലീപ് ഫോൺ കൈമാറിയിരിക്കുന്നത്.

അഭിഭാഷകനുമായി ഫോണിൽ ബന്ധപ്പെട്ടതിന് പിന്നാലെ ആയിരുന്നു dig സഞ്ചയ് കുമാറുമായി ദിലീപ് സംസാരിച്ചത്. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ പരാതിക്ക് പിന്നാലെയാണ് ഫോൺ വിളിച്ചത്. കൂടുതൽ വിവരങ്ങൾ സഞ്ചയ് കുമാർ ദിലീപിന് ചോർത്തി നൽകിയിരുന്നു എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ക്രൈംബ്രാഞ്ച് സ്വീകരിച്ചു. അതെ സമയം ഗൂഢാലോചന കേസ്സുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിച്ചിട്ടില്ല എന്ന് ദിലീപ്. വധ ഗൂഢാലോചന കേസ്സ് റദ്ധാക്കണമെന്ന ഹരജിയിലാണ് ദിലീപിന്റെ വിശദീകരണം.

ഫോണിൽ നിന്ന് നീക്കം ചെയ്തത് ഈ കേസ്സുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങൾ. ഫോറൻസിക്‌ റിപ്പോർട്ടിൽനിന്നും കണ്ടെത്തിയിട്ടില്ല എന്നും ദിലീപ് സത്യവാങ്മൂലം നൽകി. നടി ആക്രമിക്കപ്പെട്ട കേസ്സിൽ fir റദ്ധാക്കണമെന്ന ഹരജിയിൽ ഹൈക്കോടതിയിലാണ് ദിലീപിന്റെ വിശദീകരണം. ഫോറൻസിക്‌ റിപ്പോർട്ടും അനേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മിൽ വൈരുധ്യമുണ്ട്. ലാബിൽനിന്നു പിടിച്ചെടുത്ത മിറർ ഇമേജ്ഉം ഫോറൻസിക്‌ റിപ്പോർട്ടും തമ്മിൽ വ്യത്യാസമില്ല എന്നും ദിലീപ് പറയുന്നു.

വീട്ടിലെ സഹായി ആയിരുന്ന ദാസിന്റെ മൊഴി വാസ്തവ വിരുദ്ധമെന്നും ദിലീപ് പറയുന്നു. ദാസൻ ഓഫീസിലെത്തി എന്ന് പറയുന്ന ദിവസം അഭിഭാഷകന് കോവിഡ് ആയിരുന്നു എന്നും ദിലീപ് കോടതിയെ അറിയിച്ചു. കോവിഡ് സർട്ടിഫിക്കറ്റും കോടതിയിൽ ഹാജരാക്കി. ദാസൻ 2020 ഡിസംബർ 26 -ന് ദിലീപിന്റെ വീട്ടിലെ ജോലി ഉപേക്ഷിച്ചിരുന്നു. 2021 ഒക്ടോബർ 26 -ന് ദാസൻ വീട്ടിലെ സംസാരം കേട്ടു എന്നാണ് ബാലചന്ദ്ര കുമാറിൻറെ മൊഴി എന്നും ദിലീപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *