വിജയ്‌യും തൊഴുതു പിന്മാറി! “സൗദിയി” – ലും റെക്കോർഡിട്ട് മെഗാസ്റ്റാർ മമ്മൂട്ടി …

എഴുപത്തി അഞ്ച് കോടിയുടെ ഗ്രോസ് കളക്ഷൻ നേടി കുതിക്കുന്ന മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വം gcc -യിൽ പുതിയ ചരിത്രം കുറിക്കുകയാണ്. “സൗദി അറേബ്യ” – യിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ സിനിമ എന്ന ഖ്യാതി മമ്മൂട്ടിയുടെ “ഭീഷ്മ പർവ്വം” നേടിയിരിക്കുകയാണ്. വിജയ് ചിത്രം മാസ്റ്ററിന്റെ റെക്കോഡ് തകർത്താണ് “ഭീഷ്മ പർവ്വം” ഈ ബഹുമതി സ്വന്തമാക്കിയത്. പതിമൂന്ന് ദിവസത്തെ പ്രദർശനം കൊണ്ടാണ് വിജയ് പടത്തെ മറികടന്ന് “ഭീഷ്മ പർവ്വം” ഒന്നാമതെത്തിയത്.

the “KING” has conguered the box office at “KINGDOM OF SAUDI ARABIA” എന്ന ക്യാപ്ഷ്യനോടെ “ഭീഷ്മ പർവ്വ” -ത്തിന്റെ കൂറ്റൻ വിജയം “സൗദിയ അറേബ്യ” – യിൽ മലയാളി സിനിമ പ്രേമികൾ ആഘോഷിക്കുകയാണ്. മുപ്പതിനായിരത്തിലധികം അഡ്മിഷനുകളാണ് കേവലം പതിമൂന്ന് ദിവസം കൊണ്ട്” സൗദിയ അറേബ്യ” – യിൽ “ഭീഷ്മ പർവ്വ” – ത്തിന് ലഭിച്ചത് എന്നാണ് ചിത്രത്തിന്റ “സൗദി അറേബ്യ” -യിലെ വിതരണം ഏറ്റെടുത്ത ട്രൂത്ത് ഗ്ലോബൽ ഫിലിംസ് പറയുന്നത്.

ആദ്യ ദിവസം മൂന്ന് കോടിക്ക് മുകളിൽ കേരളത്തിൽ കളക്ഷൻ ലഭിച്ച” ഭീഷ്മ പർവ്വം” 406- സ്‌ക്രീനുകളിലായി 1775- ഷോകളാണ് കളിച്ചിരുന്നത്. ഒരു കംപ്ലീറ്റ് എന്റർടൈനർ എന്ന നിലയിൽ “ഭീഷ്മ പർവ്വം” മലയാളത്തിലെ എക്കാലത്തെയും വലിയ പണം വാരി പടങ്ങളുടെ പട്ടികയിലേക്ക് കയറുകയാണ്. മമ്മൂട്ടിയുടെ സിനിമ ജീവിതത്തിൽ ഏറ്റവും അതികം കളക്ഷൻ റെക്കോർഡുകൾ സ്വന്തമാക്കുന്ന ചിത്രമായി “ഭീഷ്മ പർവ്വം” മാറുമെന്നാണ് നിരീക്ഷണം.

കേരളത്തിൽ എന്ന പോലെത്തന്നെ പുറത്തും മികച്ച പ്രതികരണവും കളക്ഷനുമാണ് ചിത്രം നേടുന്നത്. ഓസ്‌ട്രേലിയ, ന്യുസിലാൻഡ് രാജ്യങ്ങളിലെ റിലീസ് അവകാശവും റെക്കോർഡ് തുകയ്ക്കാണ് വിറ്റു പോയിട്ടുള്ളത്. ഇവിടങ്ങളിൽ ഒരു മലയാള സിനിമക്ക് ലഭിക്കുന്ന ഏറ്റവും വലിയ കോപ്പി റൈറ്റാണ് “ഭീഷ്മ പർവ്വ” -ത്തിന് ലഭിച്ചത് എന്നാണ് ചൂണ്ടി കാണിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *