ഇങ്ങനെ ഒന്നു പ്രതീക്ഷിച്ചില്ല – കണ്ണുകൾ നിറഞ്ഞ് “ഭാവന” –

ഇരുപത്തി ആറാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉത്‌ഘാടന വേദി അപ്രതീക്ഷിത അതിഥിയായി നടി “ഭാവന” വൈകീട്ട് ആറിന് തിരുവനന്തപുരത്ത് നിശാ ഗന്ധി തിയേറ്ററിൽ നടന്ന ചടങ്ങിലാണ് പ്രതീക്ഷിക്കാത്ത അതിഥിയായി ഭാവന എത്തിയത്. വലിയ കരഘോഷത്തോടെയും ആരവങ്ങളോടെയുമാണ് സദസ്സ് താരത്തെ വരവേറ്റത്. പോരാട്ടത്തിന്റെ പ്രതീകമായ “ഭാവന” യെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് പറഞ്ഞ് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്താണ് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്.

പിന്നാലെ വൻ കരഘോഷങ്ങൾക്കിടെ താരം വേദിയിലേക്കെത്തി. മേളയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പോരാടുന്ന എല്ലാ സ്ത്രീകൾക്കും ആശംസകൾ നേരുന്നു എന്നും “ഭാവന” ചടങ്ങിൽ പറഞ്ഞു. ‘ഭാവന” കേരളത്തിന്റെ റോൾ മോഡലാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജിചെറിയാൻ പറഞ്ഞു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉൽഘാടനം നിർവഹിച്ചിരുന്നു.

സജിചെറിയാൻ അധ്യക്ഷനായ ചടങ്ങിൽ വോളിവുഡ് സംവിധായകൻ അനുരാഗ് കൃഷ്യപ് മുഖ്യാതിഥി ആയിരുന്നു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി,ഗതാഗത മന്ത്രി ആന്റണി രാജു അടക്കമുള്ള പ്രമുഖരും ചലച്ചിത്ര താരങ്ങളും ചടങ്ങിൽ സംബന്ധിച്ചു. “ഭാവന” യുടെ വരവിൽ നിരവധി പേരാണ് കാലാഘോഷങ്ങളോടെ “ഭാവന” യെ സ്വീകരിച്ചത്. എല്ലാവരും വലിയ കൈയ്യടിയാണ് “ഭാവന” ക്കായി നൽകിയത്. വളരെ സന്തോഷവതിയായി “ഭാവന” യെയും കാണപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *