ഇതിൽ കൂടുതലായ ഐറ്റം ഇനി വരില്ല. ബീസ്റ്റിലെ വിജയിയുടെ പാട്ടിന് കളിച്ച് “ഇനിയ” സംഗതി കിടിലൻ. കിട്ടിയ അവസരങ്ങൾ കുറവായിരുന്നു. എന്നാൽ ഉള്ളതിലൂടെ മലയാളികളുടെ ഇടയിലേക്ക് ഇടിച്ചുകയറാനും ഇടം നേടാനും കഴിഞ്ഞ നടിയാണ് “ഇനിയ” മലയാളത്തിലാണ് ആദ്യമായി അഭിനയിച്ചത് എങ്കിലും “ഇനിയ” തമിഴ്ലൂടെ യാണ് ശ്രദ്ധിക്ക പെടുന്നത്. വാകൈ സുഡവ എന്ന തമിഴ് സിനിമയാണ് ‘ഇനിയ”- യുടെ കരിയർ മാറ്റിമറിച്ചത്. അതിലെ പ്രകടനത്തിന് തമിഴ് സർക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടുകയും ചെയ്തു.
അതൊരു തുടക്കം മാത്രമായിരുന്നു. നിരവധി തമിഴ് സിനിമകളിൽ ‘ഇനിയ” തിളങ്ങി. മലയാളത്തിൽ “ഇനിയ” ശ്രദ്ധ നേടുന്നത് അമർ അക്ബർ അന്തോണി യിലെ ഒരു ബാർ ഡാൻസറായി പാട്ടിൽ വന്നപ്പോഴാണ്. ശേഷം സ്വര്ണക്കടവിൽ ബിജുമേനോൻറെ നായികയായി ‘ഇനിയ” അഭിനയിച്ചു. അതോടെ മലയാളത്തിലും “ഇനിയ”-യുടെ വർഷങ്ങൾ തന്നെയായിരുന്നു എന്ന് പറയേണ്ടി വരും.
സിനിമയിൽ വരുന്നതിന് മുമ്പ് മോഡലിംഗ് രംഗത്ത് വിലസിയ “ഇനിയ” 2005 -ൽ മിസ്സ് ട്രിവാൻഡ്രം ടൈറ്റിൽ നേടിയ താരം കൂടിയാണ്. അതുപോലെ നിരവധി സ്റ്റേജ് ഷോകളിലും അവാർഡ് നിശകളിലും “ഇനിയ’-യുടെ ഡാൻസിന് ആരാധകർ ഏറെയാണ്. കാണികളെ ആവേശത്തിന്റെ കൊടുമുടികളിലെത്തിക്കാൻ മിടുക്കിയാണ് ‘ഇനിയ”. ബീറ്റ്സിലെ വിജയ് പൂജഹെഡ്ഗെ ഒന്നിച്ചു കളിച്ച കളിയാണ് ‘ഇനിയ” കളിച്ചത്. സംഗതി ആരാകർക്കും കൂടുതൽ ഇഷ്ട്ടമായി.