ഇടുക്കിയെ നടുക്കിയ സംഭവം; നേരം പുലർന്നപ്പോൾ ആ വാർത്ത അറിഞ്ഞു നാട്ടുകാർ നടുങ്ങിപ്പോയി..?

നാലംഗ കുടുംബത്തിന്റൈ കൊ,ല,പാ,ത,ക,ത്തി,ൽ ഞെട്ടി ഇടുക്കി ചീനക്കുഴി ഗ്രാമം. മകനേയും കുടുംബത്തെയും കൊ,ല,പ്പെ,ടു,ത്താ,ൻ 79 വയസ്സുകാരനായ ഹമീദ് നടത്തിയത് കൃത്യമായ ആസൂത്രണമെന്ന് പോലീസ്. ഉറങ്ങി കിടക്കുകയായിരുന്ന മുഹമ്മദ് ഫൈസൽ ഭാര്യ ഷീബ മക്കളായ മെഹർ, അസ്‌ന എന്നിവർ രക്ഷപെടാൻ യാതൊരു മാർഗവും ഇല്ലാതെ വെന്തു മ,രി,ക്കു,ക,യാ,യി,രു,ന്നു. ഹമീദിന്റെ പേരിൽ എഴുപത്തി രണ്ട് സെന്റ് സ്ഥലമുണ്ട് ഇതിൽ കുറച്ചു ഭാഗം ഫൈസലിന് എഴുതി കൊടുത്തു. തന്നെ സംരക്ഷിക്കാത്തതിനാൽ ഈ സ്ഥലം തിരികെ വിട്ട് കൊടുക്കാൻ ഹമീദ് ആവശ്യപ്പെട്ടു ഇതിന് ഫൈസൽ തയ്യാറായില്ല. തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് ഹമീദ് വീടിന് തീ ഇട്ടത്.

ഇവർ തമ്മിൽ കുറച്ചു നാളുകളായി തർക്കങ്ങൾ ഉണ്ടായിരുന്നു എന്ന് അയൽവാസികൾ പറഞ്ഞു. കൂ,ട്ട,ക്കൊ,ല,ക്ക് നേരത്തെതന്നെ ഹമീദ് ആസൂത്രണം ചെയ്തു എന്നാണ് പോലീസ് കരുതുന്നത്. ഇതിനായി ഇയാൾ പെട്രോൾ സംഭരിച്ചു വെച്ചു. ആരെങ്കിലും എത്തി തീ അണക്കാതിരിക്കാൻ വാട്ടർ ടാങ്കിലെ മുഴുവൻ വെള്ളവും ഒഴുക്കി കളഞ്ഞു. വെള്ളം അടിക്കുന്നതിനുള്ള മോട്ടോർ കണക്ഷനും വിഛേദിച്ചു. അടുത്ത വീടുകളിലെ വെള്ളവും തുറന്ന് വിട്ടതിന് ശേഷമാണ് ഹമീദ് കൃത്യം നടത്തിയത് എന്നാണ് പ്രാഥമിക വിവരം.

രാത്രി ഒരുമണിവരെ എല്ലാവരും ഉറങ്ങാൻ വേണ്ടി ഹമീദ് കാത്തിരുന്നു. ഒരു തരത്തിലും രക്ഷപ്പെടാതിരിക്കാൻ എല്ലാ വാതിലുകളും പുറത്തു നിന്ന് പൂട്ടി. കിടക്കയ്ക്കും മറ്റും തീ പിടിച്ചതോടെ ഫൈസലും കുടുംബവും എഴുനേറ്റു. വാതിലുകൾ പുറത്തു നിന്ന് പൂട്ടി എന്ന് മനസ്സിലായതോടെയാണ് കുട്ടികളിൽ ഒരാൾ അയൽവാസിയായ രാഹുലിനെ ഫോണിൽ വിളിച്ച് രക്ഷിക്കണമെന്ന് അപേക്ഷിച്ചത്. രാഹുൽ എത്തിയപ്പോഴേക്കും തീ പടർന്നിരുന്നു. അപ്പോഴും പെട്രോൾ നിറച്ച കുപ്പി ഹമീദ് അകത്തേക്ക് എറിയുന്നുണ്ടായിരുന്നു.

വാതിൽ തകർത്താണ് രാഹുൽ അകത്തു കയറിയത്. ഒടുവിൽ തീ അണച്ച് രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ശുചിമുറിയിൽ ഒളിച്ച നിലയിലാണ് കുടുംബത്തെ കണ്ടെത്തിയത്. മെഹറും അസ്‌നയും നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു. നേരം പുലർന്നപ്പോഴേക്കും ഒരു കുടുംബം ഇല്ലാതായി എന്ന് വിശ്വസിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് ചീന്ക്കുഴി ഗ്രാമം.

Leave a Reply

Your email address will not be published. Required fields are marked *