ചികിത്സ തേടി ഒമാൻ യുവതി ഇന്ത്യയിലെത്തി, എന്നാൽ ആ കാഴ്ച കണ്ട് ഞെട്ടി ഡോക്ടറും നേഴ്സ്‌മാരും

കഠിനമായ വയറുവേദനക്കും വിശപ്പില്ലായ്മക്കും ചികിത്സ തേടി ഹൈദരാബാദിലെ എശോദ ഹോസ്പിറ്റലിലിൽ എത്തിയ ഒമാൻ സ്വദേശിയായ പെൺകുട്ടിയുടെ വയറ്റിൽ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് അര കിലോയോളം മുടി. അൾട്രാ സൗണ്ട് സീറ്റി സ്കാൻ എന്നിവയിലൂടെ നടത്തിയ പ്രാഥമിക പരിശോധനയിലാണ് കുട്ടിയിടെ വയറ്റിൽ മുഴപോലെ എന്തോ ഉള്ളത് പോലെ ഡോക്ടർമാർ കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ഹൈദരാബാദിലെ എശോദ ഹോസ്പിറ്റലിലെ കൺസൾട്ടൻ സർജിക്കൽ ഗ്യാസ്‌ട്രോ സർജൻ dr. tlvd പ്രസാദ് ബാബുവിൻറെ നേതൃത്വത്തിലുള്ള മൂന്ന് ഡോക്ടർ മാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. എൻട്രോസ്കോപ്പി നടത്തിയാണ് പെൺകുട്ടിയുടെ വയറ്റിലെ മുടി കണ്ടെത്തിയത്. വയറിൽ മുഴുവനായി മുടി നിറഞ്ഞിരുന്നു. മുടി ആമാശയത്തിൽ നിന്ന് ചെറുകുടലിലേക്ക് എത്തുന്ന സ്ഥിതിയിലായിരുന്നു. പെൺകുട്ടിക്ക് ഗ്യാസ്‌ട്രോ ട്രൈക്കോബസോർ എന്ന അപൂർവ്വ രോഗ മുള്ളതായും ഡോക്ടർമാർ കണ്ടെത്തി.

സാധാരണ ഗതിയിൽ മാനസിക അസ്ഥിരമായ ആളുകളിലാണ് ഈ രോഗം മൂലം മുടികഴിക്കുന്നതായി കാണപ്പെടുന്നത്. എന്നാൽ പെൺകുട്ടിയുടെ മാനസിക നില തകരാറില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. വയറിൽ കഠിനമായ വേദനയും വിശപ്പില്ലായ്മയും ഭാരക്കുറവും അനുഭവപ്പെട്ടതിനെ തുടർന്നാണ് പെൺകുട്ടി ചികിത്സ തേടിയത്.

Leave a Reply

Your email address will not be published. Required fields are marked *