ചീനിക്കുഴിയിൽ മകനെയും കുടുംബത്തെയും വീടിന് തീ ഇട്ട് കൊ,ല,പ്പെ,ടു,ത്തി,യ കേസ്സിൽ പ്രതി ഹമീദുമായി പോലിസിന്റെ തെളിവെടുപ്പ്. കൊ,ല,പാ,ത,കം നടന്ന വീട്ടിലാണ് ശനിയാഴ്ച വൈകിട്ടോടെ പോലീസ് സംഘം പ്രതിയുമായി തെളിവെടുപ്പിനെത്തിയത്. പ്രതിക്കെതിരെ നാട്ടുകാരിൽനിന്ന് കടുത്ത പ്രതിഷേധം ഉയർന്നു. അവനെ വിടരുത്. അടിച്ചുകൊല്ലണം, കല്ലെറിഞ്ഞു നാട്ടുകാർ. ശപിച്ചു സ്ത്രീകളും. ജനരോഷം ഭയന്ന് ശക്തമായ പോലീസ് കാവലും സ്ഥലത്ത് ഏർപ്പെടുത്തിയിരുന്നു.
ചീനിക്കുഴി സ്വദേശി ഹമീദാണ് മകൻ അബ്ദുൽ ഫൈസൽ ഭാര്യ ഷീബ മക്കളായ മെഹർ, അഫ്‌സാന എന്നിവരെ വീടിന് തീയിട്ട് കൊ,ല,പ്പെ,ടു,ത്തി,യ,ത്. മകനുമായുള്ള സ്വത്തു തർക്കമാണ് കൂ,ട്ട,ക്കൊ,ല,ക്ക് കാരണമായത് എന്നാണ് പോലീസിന്റെ കണ്ടെത്തൽ. അതെ സമയം പോലീസ് കസ്റ്റഡിയിലും യാതൊരു കൂസലുമില്ലാതെയായിരുന്നു ഹമീദിന്റെ പെരുമാറ്റം. തനിക്ക് ഇനിയും ജീവിക്കേണ്ടേ.? എന്നും പ്രതി ചോദിച്ചു.
ചീനിക്കുഴിയിലെ മകൻ ഫൈസലിന്റെ കുടുംബത്തിന്റെ ഒപ്പമാണ് ഹമീദും താമസിച്ചിരുന്നത്. സ്വത്തുതർക്കത്തിന് പുറമെ മറ്റുകാര്യങ്ങളെ ചൊല്ലിയും ഹമീദ് നിരന്തരം വീട്ടിൽ വഴക്കിട്ടിരുന്നതായാണ് വിവരം. എല്ലാ ദിവസവും മീനും ഇറച്ചിയും വേണമെന്നായിരുന്നു ഹമീദിന്റെ ആവശ്യം. ഇതേ ചൊല്ലിയും വീട്ടിൽ വഴക്ക് പതിവായിരുന്നു. ജയിലിലാണെങ്കിൽ രണ്ടുദിവസമെങ്കിലും മട്ടൻ കിട്ടണമെന്ന് പ്രതി സമീപത്തെ കടകളിലെത്തി പറഞ്ഞിരുന്നു.