ബസ്സിനുള്ളിൽ ഇവൾ ചെയ്തത് എന്താണെന്ന് കണ്ടോ.!!

കൊല്ലം KSRTC ബസ്സിൽ വെച്ച് വീട്ടമ്മയുടെ മാല മോഷ്ടിച്ചു ഓടി രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തിൽ നാടോടി യുവതി അറസ്റ്റിൽ. തമിഴ്നാട് തിരുന്നൽവേലി ജില്ലയിലെ രാജഗോപാൽ നഗറിൽ . മീനാക്ഷി എന്ന യുവതിയാണ് അറസ്റ്റിലായത്. വീട്ടമ്മയുടെ മാലയാണ് യുവതി മോഷ്ടിച്ചത്. ksrtc ബസ്സിൽ കൊട്ടാരക്കരയിൽ നിന്നും കുണ്ടറയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ആയിരുന്നു വീട്ടമ്മയുടെ കഴുത്തിൽ കിടന്നിരുന്ന സ്വർണ്ണമാല മോഷ്ടിക്കപ്പെട്ടത്. 2 പവൻ തൂക്കം വരുന്ന മലയായിരുന്നു.

അതിനിടെ തൊട്ടടുത്ത സ്റ്റോപ്പിൽ ബസ്സ് നിർത്തിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച മീനാക്ഷിയെ യാത്രക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി. ശേഷം പോലീസിനെ കൈമാറുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കൊട്ടാരക്കര കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിൽ ഇവർ സമാനമായ നിരവധി കേസുകളിൽ പ്രതിയാണ് എന്ന് മനസ്സിലായി.

Leave a Reply

Your email address will not be published. Required fields are marked *