റോഡിൽ നിറയെ 500ന്റെ നോട്ടുകൾ; ഇത് കണ്ട ഈ ഓട്ടോ ഡ്രൈവർ ചെയ്തത് കണ്ടോ…

അർദ്ധരാത്രി വാഹനം ഓടിച്ചു പോവുമ്പോൾ റോഡിൽ ചിതറികിടക്കുന്ന 500 രൂപയുടെ നോട്ടുകൾ. ഒന്നും രണ്ടുമൊന്നുമല്ല. വാഹനം നിർത്തി ഇറങ്ങിയപ്പോൾ അല്പ ദൂരം മാറി പിന്നെയും കുറെ നോട്ടുകൾ. എല്ലാം പെറുക്കി എടുത്ത് എണ്ണി നോക്കിയപ്പോൾ 23500 രൂപ അല്പം ദൂരെ മാറി ചില കടലാസുകൾ ദൂരേ ഉണ്ടെങ്കിലും. ഉടമയെ തിരിച്ചറിയുന്ന അടയാളങ്ങൾ ഒന്നും ഇല്ല. നഗരത്തിൽ രാത്രി ഓട്ടോറിക്ഷ ഓടിക്കുന്ന പയ്യാനക്കൽ കുറ്റിക്കാട് നിലംപറമ്പ് KP സ്മായീലിനാണ് 16ന് പുലർച്ചെ പണം കളഞ്ഞു കിട്ടിയത്. റോഡിൽ ചിതറി കിടക്കുന്ന പണം എണ്ണി തിട്ടപ്പെടുത്തി ശേഷം ഇസ്മായിൽ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ വഹട്സപ്പ് ഗ്രൂപ്പിൽ വിവരമിട്ടു. ഗ്രൂപുകളിൽ നിന്നും ഗ്രൂപ്പുകളിലേക്ക് സന്ദേശം പകർന്നതോടെ പണത്തിന്റെ ഉടമകളായി പലരും എത്തി.

പക്ഷെ പറഞ്ഞ അടയാളനങ്ങൾ ഒന്നും കടലാസിലെ വിവരങ്ങളുമായി യോജിച്ചില്ല. ഒടുവിലാണ് സ്റ്റീൽ ഫാബ്രിക്കേഷൻ സ്ഥാപനം നടത്തുന്ന മീഞ്ചന്ത സ്വദേശി ഗഫൂർ എത്തിയത്. ഫാബ്രിക്കേഷൻ ജോലികൾ ചെയ്ത ചില ചിത്രങ്ങളും ഫോൺ നമ്പറുകളുമായിരുന്നു ആ കടലാസ്സിൽ ഉള്ളത്. അടയാളം ശെരിയായതോടെ പോലീസ് സ്റ്റേഷനിൽ വെച്ച് പണം ഉടമക്ക് കൈമാറി. മുണ്ടിന്റെ മടിക്കുത്തിൽ സൂക്ഷിച്ച പണം ബൈക്ക് യാത്രക്കിടെ റോഡിൽ വീഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *