ഉറ്റവരും പൊന്നോമനയും ഇനിയില്ല എന്ന സത്യം നിഹുൽ അറിഞ്ഞപ്പോൾ… കണ്ടുനിൽക്കാനാവില്ല…..

തിരുവനന്തപുരം വർക്കലയിൽ വീടിന് തീ പിടിച്ച് മ,ര,ണ,ത്തി,ന് കീഴടങ്ങിയ പ്രതാപൻറെ യും കുടുംബത്തിന്റെയും ഓർമ്മക്ക് മുമ്പിൽ തേങ്ങുകയാണ് നാട്. ദിവസങ്ങൾക്ക് മുമ്പാണ് നാട്ടുകാരെ മുഴുവൻ പൊട്ടിക്കരയിപ്പിച്ച് ഹൃദയം നിലച്ചു പോകുന്ന തരത്തിൽ സംസ്കാരചടങ്ങുകൾ നടന്നത്. അയന്തിയിലെ വീട്ടുവളപ്പിലാണ് എല്ലാവരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചത്. പ്രതാപന്റെ മരുമകളും ക്രോയിട്ടൺ മലയാളി സെൻനടേശൻറെ മകളുമായ അഭിരാമിയും പേരകുട്ടിയും ഒരെ കുഴിയിലാണ് അടക്കം ചെയ്തത്. പ്രതാപന്റെയും ഭാര്യ ഷേര്ളിയുടെയും ഇളയ മകൻ അകിലിന്റെയും മൃതദേഹങ്ങൾ തൊട്ടടുത്ത് തന്നെ സംസ്കരിച്ചു.

വർക്കല പുത്തൻ ചന്തയിൽ പച്ചക്കറി നടത്തുന്ന പ്രതാപന്റെ കുടുംബമാണ് കഴിഞ്ഞ ചൊവ്വാഴ്ച ഉണ്ടായ തീ പിടുത്തത്തിൽ മ,രി,ച്ച,ത്. പ്രതാപൻ ഭാര്യ ഷേർളി ഇവരുടെ ഇളയ മകൻ അകിൽ രണ്ടാമത്തെ മകന്റെ ഭാര്യ അഭിരാമി ഇവരുടെ മകൻ റിയാൻ എന്നിവരാണ് മ,രി,ച്ച,ത്. നികുൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പേരകുട്ടിക്ക് അവൻറെ പ്രിയപ്പെട്ട പാവ നെഞ്ചോട് ചേർത്ത് വെച്ചാണ് സെൻ നടേശൻ വിടനൽകിയത്. അവൻറെ കുഞ്ഞുകാലുകൾക്ക് ഉമ്മ നൽകുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. അഭിരാമി മകൻ റിയാനെയും ഒരു പേട്ടിയിലാണ് സംസ്കരിച്ചത്. അഭിരാമിയുടെ ദേഹത്ത് ചേർന്ന് കിടക്കുന്ന തരത്തിലാണ് റിയാന്റെ മൃദദേഹം കിടത്തിയത്.

സെൻനടേശനാണ് മകളുടെയും പേരകുട്ടികളുടെയും അന്ത്യകർമങ്ങൾ കഴിച്ചത്.അതെ സമയം മുപ്പത് ശതമാനത്തോളം പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നികുലിന്റെ ആരോഗ്യ സ്ഥിതിയിൽ പുരോഗതി. തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന നികുലിനെ റൂമിലേക്ക് മാറ്റിയെന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഉറ്റവർ മരണപെട്ടു എന്ന് നടുക്കുന്ന സത്യങ്ങൾ എങ്ങിനെ നികുലിനെ അറിയിക്കും എന്ന വിഷമത്തിലായിരുന്നു ഏവരും

ഒടുവിൽ മൂത്ത സഹോദരൻ രാഹുൽ ഏറെ വിഷമത്തോടെ സംഭവിച്ചതെല്ലാം നികുലിനോട് പറഞ്ഞു. പിന്നീട് നടന്ന വൈകാരിക നിമിഷങ്ങൾ ഏവരേയും തകർത്തു കളയുന്നതായിരുന്നു. അതികം താമസിയാതെ നികുലിന് ആശുപത്രി വിടാം എന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്, അതിന് മുമ്പായി കൗൺസിലിംഗ് നൽകും. എല്ലാം ഉൾകൊള്ളാനും ക്ഷമിക്കാനും ഉള്ള ശക്തി നികുലിനും ആ കുടുംബത്തിനും ഈശ്വരൻ നൽകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

Leave a Reply

Your email address will not be published. Required fields are marked *