ചിലർ വരുമ്പോൾ ചരിത്രം വഴിമാറും എന്ന് പറയാറുണ്ട്. ഇത് തമിഴ് സൂപ്പർ താരം ഇളയദളപതി “വിജയ്” -യുടെ കാര്യത്തിൽ അക്ഷരം പ്രതി ശരിയാണ്. “വിജയ” യുടെ ഏതെങ്കിലും ഒരു സിനിമ ഇറങ്ങിയാൽ അല്ലങ്കിൽ പുതിയ ചിത്രത്തിലെ എന്തെങ്കിലും ഒരു അപ്‌ഡേറ്റ് ഒരു പാട്ടോ മറ്റോ ഇറങ്ങിയാൽ ഫസ്റ്റ് ലുക്ക് വന്നാൽ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് സർവ്വ സാദാരണമാണ്. വെറും തരംഗമല്ല സോഷ്യൽ മീഡിയയെ ഇളക്കി മറിക്കുന്ന ഇഫക്ട്. നെൽസന്റെ സംവിധാനത്തിൽ ‘വിജയ്” നായകനായി എത്തുന്ന ആക്‌ഷൻ കോമഡി ചലച്ചിത്രം ബീസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്.
അടുത്ത മാസം തിയേറ്ററുകളിലേക്ക് എത്തുന്ന ഈ ചിത്രത്തിലെ “അറബിക്കുത്ത്” പാട്ട് സോഷ്യൽ മീഡിയയിലൊക്കെ പുതു ചരിത്രമെഴുതിയത് നമ്മൾ കണ്ടതാണ്. ഇപ്പോൾ അതിന് പിന്നാലെ ഇതേ ചിത്രത്തിലെ തന്നെ ‘ജോളി ഓ ജിംകാന” എന്ന ഗാനവും ട്രെൻഡിങ് ആയിരിക്കുകയാണ്. മാസ്റ്ററിലെ കുട്ടി സ്റ്റോറിക് ശേഷം വിജയ് പാടിയ ഗാനം എന്ന പ്രത്യേകതയും ഈ പാട്ടിനുണ്ട്.
തൻ്റെ സമകാലീനരായ നടന്മാർക്കൊപ്പം ഒന്നും എത്തിപ്പിടിക്കാനാവാത്ത അത്ര ഉയരത്തിൽ ജനപ്രീതിയിൽ “വിജയ്” വിരാജിക്കുമ്പോൾ ഏഷ്യൻ ആക്‌ഷൻ ചക്രവർത്തി ചാക്കിച്ചാന്റെ ലെവലിലൊക്കെ നിക്കാൻ ജനപ്രീതികൊണ്ട് സാധിക്കുന്ന ചലച്ചിത്രതാരമായി “വിജയ്’ മാറി എന്നാണ് വിലയിരുത്തൽ.” വിജയ്” യുടെ ആരാധകർ ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും പറന്നു കിടക്കുന്നു. ഭാഷാ, ദേശ വിത്യാസമില്ലാതെ ott പ്ലാറ്റുഫോമിന്റെയും സബ് ടൈറ്റിലിൻറെയും ഒക്കെ പിന്തുണയോടെ “വിജയ്” ചിത്രങ്ങൾ ലോകമെമ്പാടും ആസ്വദിക്കപ്പെടുന്നതായാണ് വിവരം.