കാരണം കേട്ട് ഞെട്ടി സുരേഷ് ഗോപി – സുനിൽ ഗോപിയെ പോലീസ് അറസ്റ്റ് ചെയ്തു

ഭൂമി ഇടപാടിൽ തട്ടിപ്പ് നടത്തിയതിന് നടനും bjp യുടെ രാജ്യസഭ mp -യുമായ സുരേഷ് ഗോപി യുടെ സഹോദരൻ സുനിൽ ഗോപി അറസ്റ്റിൽ. കോയമ്പത്തൂരിൽ വെച്ചാണ് സുനിൽ ഗോപിയെ അറസ്റ്റ് ചെയ്തത്. കോടതി ഉത്തരവ് മറച്ചു വെച്ച് ഭൂമിയുടെ കച്ചവടം നടത്തിയതിനാണ് സുനിൽ ഗോപിയെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ നവക്കരയിൽ 4 .5 -2 ഏക്കർ ഭൂമി സുനിൽ വാങ്ങിയിരുന്നു. ഈ ഇടപാട് കോടതി പിന്നെ റദ്ധാക്കിയിരുന്നു.

എന്നാൽ ഈ വിവരം മറച്ചു വെച്ച് തൊണ്ണൂറ്റി ഏഴ് ലക്ഷം രൂപക്ക് കോയമ്പത്തൂർ സ്വദേശിയായ ഗിരിധരന് ഈ ഭൂമി വിറ്റു. വസ്‌തുവിന്റെ രജിസ്ട്രേഷൻ സമയത്താണ് വഞ്ചിക്കപ്പെട്ട വിവരം ഗിരിധരൻ അറിയുന്നത്.തുടർന്ന് ഇയാളുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് സുനിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽനിന്നും വ്യക്തമായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *