പത്താം ക്ലാസ് പരീക്ഷ എഴുതാൻ പോയ 15 കാരി വീട്ടിൽ തിരികെ എത്തിയത് വിവാഹിതയായി.!!

10 ആം ക്ലാസ് പരീക്ഷ എഴുതാൻ പോയ 15 വയസ്സുകാരി 21 ക്കാരനുമായി വിവാഹിതയായി. പെൺ കുട്ടി വിവാഹം കഴിച്ച 21 കാരനായ സിദ്ധേശ പോലീസ് അറസ്റ്റ് ചെയ്തു. പെൺ കുട്ടിയെ വൈദ്യ പരിശോധനക്കും വിധയമാക്കി. കോടതിയിൽ ഹാജറാക്കിയ യുവാവിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. വിവാഹം നടത്താൻ സഹായിച്ചവരെ പോലീസ് തിരയുകയാണ് എന്ന് പറഞ്ഞു. ബന്ധുവായ മറ്റൊരു വിദ്യാർത്ഥിയുടെ കൂടെ ആയിരുന്നു പരീക്ഷ എഴുതാൻ പോയത്. ഒപ്പം ഉണ്ടായിരുന്ന കുട്ടി വൈകീട്ട് 3.30 നെ വീട്ടിൽ തിരിച്ചെത്തി എങ്കിലും പെൺ കുട്ടി വന്നില്ല. രാത്രി 8 മണിയായിട്ടും കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി.

പിറ്റേദിവസം വീട്ടിൽ തിരിച്ചെത്തിയ പെൺ കുട്ടി താനും കാമുകനും വിവാഹിതരായി എന്ന് വീട്ടുകാരോട് പറഞ്ഞു. ഇവർ നേരത്തെ അടുപ്പത്തിലായിരുന്നു എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *